Advertisement

സര്‍ക്കാരിനെ വെട്ടിലാക്കി സിഐടിയു സമരങ്ങള്‍; ഘടകകക്ഷികള്‍ക്ക് അതൃപ്തി

April 15, 2022
2 minutes Read

ജലം, വൈദ്യുതി, ഗതാഗത വകുപ്പുകളിലെ സിഐടിയു സമരങ്ങള്‍ സര്‍ക്കാരിന് തലവേദനയാകുന്നു. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന അവശ്യസര്‍വീസുകള്‍ തടസപ്പെടുന്നത് സര്‍ക്കാര്‍ പ്രതിച്ഛായയെ ബാധിച്ചതായി എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ വിമര്‍ശനം ശക്തമാക്കുന്ന പശ്ചാത്തലത്തിലാണ് പ്രശ്‌നപരിഹാരം സര്‍ക്കാരിന് കീറാമുട്ടിയാകുന്നത്. കെഎസ്ആര്‍ടിസിയിലെ സിഐടിയു സമരം ശമ്പളം കിട്ടാത്തതിനെതിരെയാണെങ്കില്‍ കെഎസ്ഇബിയില്‍ സിഐടിയു കൊമ്പുകോര്‍ത്തത് മാനേജ്‌മെന്റിനെതിരെയാണ്. ജലഅതോറിറ്റിയില്‍ പുനസംഘടനാ നീക്കത്തെ എതിര്‍ത്താണ് സിഐടിയു രംഗത്തെത്തിയത്. ( citu strike now a headache for government)

സിഐടിയുവിന്റെ സമരങ്ങളെല്ലാം ഘടകകക്ഷികള്‍ ഭരിക്കുന്ന വകുപ്പുകള്‍ക്കെതിരെയാണെന്നതും ശ്രദ്ധേയമാണ്. അതിനാല്‍ മുന്നണി മര്യാദകള്‍ ലംഘിച്ചാണ് സിഐടിയു സമരങ്ങള്‍ നടത്തുന്നതെന്ന പരാതി ഘടകകക്ഷികള്‍ക്കിടയില്‍ വ്യാപകമാണ്. സിപിഐഎമ്മിന്റെ വികസന കാഴ്ച്ചപ്പാടിന് വിരുദ്ധമാണ് സിഐടിയു നിലപാടെന്നാണ് ഘടകകക്ഷികളുടെ വിമര്‍ശനം.

Read Also : ‘ഗൗരിക്കൊരു കൈനീട്ടം’; വിഷുദിനത്തിൽ ക്യാമ്പെയ്‌നുമായി 24; കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കൈകോർക്കാം

അതേസമയം എഐടിയുസി ഇന്ന് ചേരുന്ന നേതൃയോഗത്തില്‍ കെഎസ്ആര്‍ടിസി വിഷയത്തില തുടര്‍സമരപരിപാടികള്‍ തീരുമാനിക്കും. വിഷുദിനത്തിലും പ്രതിഷേധത്തിലാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍. സിഐടിയുവിന്റെ നേതൃത്വത്തില്‍ ചീഫ് ഓഫിസിന് മുന്നിലും യൂണിറ്റ് ഓഫീസുകളിലും പ്രതിഷേധ സമരം തുടരും.അനിശ്ചിതകാല റിലേ നിരാഹാരസമരമാണ് സിഐടിയു പ്രഖ്യാപിച്ചത്. ശമ്പളം ലഭിക്കും വരെ പ്രതിഷേധം തുടരാനാണ് സംഘടനയുടെ തീരുമാനം.എഐടിയുസി ഇന്ന് നേതൃയോഗം ചേര്‍ന്ന് തുടര്‍സമര പരിപടികള്‍ തീരുമാനിക്കും.

Story Highlights: citu strike now a headache for government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top