ലൂക്കയ്ക്ക് ഹാട്രിക്ക്; സുദേവയെ തുരത്തി ഗോകുലം ഒന്നാം സ്ഥാനത്ത്

ഐലീഗിൽ ഗോകുലം കേരളയുടെ അപരാജിതക്കുതിപ്പ് തുടരുന്നു. ഇന്ന് നടന്ന മത്സരത്തിൽ സുദേവ എഫ്സിയെ മടക്കമില്ലാത്ത 4 ഗോളുകൾക്ക് കീഴടക്കിയ ഗോകുലം ജയത്തോടെ ജയത്തോടെ പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഗോകുലത്തിനായി ലൂക്ക മസെൻ്റെ ഹാട്രിക്ക് നേടി. താഹിർ സമാനാണ് നാലാം ഗോൾ നേടിയത്.
സുദേവയ്ക്കെതിരെ ആധികാരിക ജയമാണ് ഗോകുലം നേടിയത്. മത്സരത്തിൻ്റെ 17ആം മിനിട്ടിൽ ലൂക്ക മസെൻ്റെ നേടിയ ഗോളിൽ ഗോകുലം ലീഡ് നേടി. 27ആം മിനിട്ടിൽ താഹിർ സമാനിലൂടെ ഗോകുലം ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതിയിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മുന്നിലായിരുന്നു ഗോകുലം. രണ്ടാം പകുതിയിൽ 61, 87 മിനിട്ടുകളിൽ ഗോളുകൾ നേടിയ ലൂക്ക ഹാട്രിക്ക് തികച്ചു.
ഇന്നത്തെ ജയത്തോടെ ഗോകുലത്തിന് 11 മത്സരങ്ങളിൽ നിന്ന് 27 പോയിൻ്റായി. രണ്ടാം സ്ഥാനത്തുള്ള മൊഹമ്മദന് 25 പോയിൻ്റുണ്ട്. ലീഗ് ഘട്ടത്തിൽ ഇനി ഒരു മത്സരം കൂടിയാണ് അവശേഷിക്കുന്നത്. ഇതിനു ശേഷം ആദ്യ ഏഴ് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്നവർ തമ്മിൽ കിരീടപ്പോര് നടക്കും.
Story Highlights: gokulam kerala ileague won sudeva
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here