Advertisement

നിതീഷ് റാണയ്ക്ക് ഫിഫ്റ്റി; റസൽ 49 നോട്ടൗട്ട്: കൊൽക്കത്തയ്ക്ക് മികച്ച സ്കോർ

April 15, 2022
2 minutes Read
ipl kolkata innings sunrisers

ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 175 റൺസാണ് നേടിയത്. 54 റൺസെടുത്ത നിതീഷ് റാണയാണ് കൊൽക്കത്തയുടെ ടോപ്പ് സ്കോറർ. ആന്ദ്രേ റസൽ 49 റൺസ് നേടി പുറത്താവാതെ നിന്നു. സൺറൈസേഴ്സിനായി ടി നടരാജൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. (ipl kolkata innings sunrisers)

മോശം തുടക്കമാണ് കൊൽക്കത്തയ്ക്ക് ലഭിച്ചത്. അജിങ്ക്യ രഹാനെയ്ക്ക് പകരം ഓപ്പണർ റോളിലെത്തിയ ആരോൺ ഫിഞ്ചും (7), വെങ്കടേഷ് അയ്യരും (6) വേഗം മടങ്ങി. ഫിഞ്ചിനെ മാർക്കോ ജാൻസൺ നിക്കോളാസ് പൂരാൻ്റെ കൈകളിലെത്തിച്ചപ്പോൾ അയ്യർ നടരാജൻ്റെ പന്തിൽ കുറ്റി തെറിച്ച് മടങ്ങി. സുനിൽ നരേൻ (6) നടരാജൻ്റെ പന്തിൽ ശശാങ്ക് സിംഗിൻ്റെ കൈകളിൽ അവസാനിച്ചു.

Read Also : ഐപിഎൽ: ഇന്ന് കൊൽക്കത്തയും ഹൈദരാബാദും നേർക്കുനേർ

4.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 31 റൺസ് എന്ന നിലയിൽ പതറിയ കൊൽക്കത്തയ്ക്ക് വേണ്ടി നാലാം വിക്കറ്റിൽ ശ്രേയാസ് അയ്യരും നിതീഷ് റാണയും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. 39 റൺസിൻ്റെ കൂട്ടുകെട്ടിലാണ് ഇവർ പങ്കാളികളായത്. ഒരു തകർപ്പൻ യോർക്കറിലൂടെ ശ്രേയാസ് അയ്യരിൻ്റെ (28) കുറ്റി പിഴുത ഉമ്രാൻ മാലിക്ക് ഈ കൂട്ടുകെട്ട് തകർത്തു. ഷെൽഡൻ ജാക്ക്സൺ (0) വേഗം മടങ്ങി. ഷെൽഡനെ ഉമ്രാൻ മാലിക്കിൻ്റെ പന്തിൽ നടരാജൻ പിടികൂടുകയായിരുന്നു. ഏഴാം നമ്പരിലെത്തിയ ആന്ദ്രേ റസൽ ചില കൂറ്റൻ ഷോട്ടുകളിലൂടെ കൊൽക്കത്ത സ്കോർ ഉയർത്തി. ഇതിനിടെ 32 പന്തുകളിൽ റാണ ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് പിന്നാലെ 18ആം ഓവറിൽ റാണ മടങ്ങി. 54 റൺസെടുത്ത താരത്തെ നടരാജൻ നിക്കോളാസ് പൂരാൻ്റെ കൈകളിലെത്തിച്ചു. റസലുമൊത്ത് 39 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ ശേഷമാണ് താരം പുറത്തായത്.

റാണയുടെ പുറത്താവാൽ കൊൽക്കത്തയെ ബാധിച്ചില്ല. തുടരെ ബൗണ്ടറികൾ കണ്ടെത്തിയ റസൽ അവസാന ഓവറുകളിൽ വിസ്ഫോടനാത്മക ബാറ്റിംഗാണ് പുറത്തെടുത്തത്. ഇതിനിടെ പാറ്റ് കമ്മിൻസിനെ (3) ഭുവനേശ്വർ കുമാർ മാർക്കോ ജാൻസനിൻ്റെ കൈകളിലെത്തിച്ചു. അവസാന ഓവറിൽ ജഗദീശ സുചിത് അമൻ ഖാൻ്റെ (5) കുറ്റി പിഴുതു. അവസാന നാല് പന്തിൽ രണ്ട് സിക്സറും ഒരു ബൗണ്ടറിയും നേടിയ റസൽ കൊൽക്കത്ത സ്കോർ 150 കടത്തുകയായിരുന്നു.

Story Highlights: ipl kolkata knight riders innings sunrisers hyderabad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top