Advertisement

ഐപിഎൽ: കൊൽക്കത്ത ബാറ്റ് ചെയ്യും; ഇരു ടീമുകളിലും മാറ്റങ്ങൾ

April 15, 2022
Google News 7 minutes Read

ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു ബാറ്റിംഗ്. ടോസ് നേടിയ സൺറൈസേഴ്സ് നായകൻ കെയിൻ വില്ല്യംസൺ കൊൽക്കത്തയെ ബാറ്റിംഗിനയക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ ടീമിൽ മാറ്റങ്ങളുമായാണ് ഇന്ന് ഇരു ടീമുകളും ഇറങ്ങുന്നത്.

മൂന്ന് മാറ്റങ്ങളാണ് കൊൽക്കത്ത വരുത്തിയിരിക്കുന്നത്. പരുക്കേറ്റ റാസിഖ് സലാം, ഓപ്പണർ അജിങ്ക്യ രഹാനെ, വിക്കറ്റ് കീപ്പർ സാം ബില്ലിങ്സ് എന്നിവർക്ക് പകരം അമൻ ഖാൻ, ആരോൺ ഫിഞ്ച്, ഷെൽഡൻ ജാക്സൺ എന്നിവർ കൊൽക്കത്തയിൽ കളിക്കും. സൺറൈസേഴ്സ് ആവട്ടെ പരുക്കേറ്റ വാഷിംഗ്ടൺ സുന്ദറിനു പകരം ജഗദീശ സുചിതിനെ ടീമിൽ ഉൾപ്പെടുത്തി.

ടീമുകൾ:

Kolkata Knight Riders : Aaron Finch, Venkatesh Iyer, Shreyas Iyer(c), Nitish Rana, Andre Russell, Sheldon Jackson(w), Pat Cummins, Sunil Narine, Umesh Yadav, Aman Hakim Khan, Varun Chakaravarthy
Sunrisers Hyderabad : Abhishek Sharma, Kane Williamson(c), Rahul Tripathi, Nicholas Pooran(w), Aiden Markram, Shashank Singh, Jagadeesha Suchith, Bhuvneshwar Kumar, Marco Jansen, Umran Malik, T Natarajan

Story Highlights: ipl kolkata knight riders sunrisers hyderabad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here