Advertisement

കൃഷ്ണ ചിത്രങ്ങൾ മാത്രം വരയ്ക്കും, വിഷുദിനത്തിൽ ഗുരുവായൂരപ്പന് കൈനീട്ടവുമായി ജസ്‌ന സലിം

April 15, 2022
1 minute Read
jasna-salim-guruvayoorappan Vishu Day

വിഷുദിനത്തിൽ ഗുരുവായൂരപ്പന് വേറിട്ട സമ്മാനവുമായി കൊയിലാണ്ടി സ്വദേശി ജസ്‌ന സലിം. താൻ വരച്ച ഉണ്ണിക്കണ്ണന്റെ ചിത്രം ഗുരുവായൂർ സന്നിധിയിൽ എത്തി ജസ്‌ന കൈമാറി. ഭഗവാൻ ശ്രീകൃഷ്ണന്റെ ചിത്രങ്ങൾ മാത്രമാണ് ജസ്‌ന വരയ്ക്കുന്നത്. ഇതുവരെ അറൂനൂറിലേറെ ചിത്രങ്ങളാണ് ജസ്‌ന വരച്ചിട്ടുള്ളത്.

ഇസ്ലാം മത വിശ്വാസിയായ ജസ്‌ന സലീം വീണ്ടും ഗുരുപവനപുരിയിലെത്തിയത് ഭഗവാൻ കൃഷ്ണൻറെ ചിത്രം ക്ഷേത്രത്തിൽ സമർപ്പിക്കാനാണ്. വെണ്ണയുണ്ണുന്ന ഉണ്ണക്കണ്ണൻ മാത്രമാണ് ജസ്‌നയുടെ വരകളിൽ തെളിയുന്നത്. അതിനപ്പുറം വരച്ചുനോക്കിയ ചിത്രങ്ങളൊന്നും പൂർണത കണ്ടിട്ടില്ല. ഇതുവരെ അറനൂറിലേറെ ശ്രീകൃഷ്ണ ചിത്രങ്ങൾ വരച്ചു കഴിഞ്ഞതായി ജസ്‌ന പറയുന്നു.

എട്ട് വർഷമായി വര തുടങ്ങിയിട്ട്. ശ്രീകൃഷ്ണ ജയന്തിക്കും വിഷുവിനുമെല്ലാം ഗുരുവായൂരിലെത്താറുണ്ട്. ചിത്രം ഭഗവാന് സമർപ്പിക്കാറുണ്ട്. ജസ്‌നയുടെ ശ്രീകൃഷ്ണചിത്രങ്ങൾക്ക് ആവശ്യക്കാരുണ്ട്. ചിത്രം വരച്ചുനൽകുന്നതിലൂടെ വരുമാനവുമുണ്ട്. കലയെ മതവുമായി ബന്ധപ്പെടുത്തരുതെന്നാണ് ജസ്‌നയുടെ നിലപാട്. ക്യാൻവാസിലും ഗ്ലാസിലുമൊക്കെയാണ് ജസ്‌നയുടെ വര.

Story Highlights: jasna salim guruvayoorappan Vishu Day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top