റിയാദില്‍ വ്യാജ ഭക്ഷ്യ ഉത്പന്നങ്ങളുടെ ശേഖരം പിടികൂടി; കാലാവധി കഴിഞ്ഞ പാചക എണ്ണയടക്കം പിടിച്ചെടുത്തു

റിയാദില്‍ വ്യാജ ഭക്ഷ്യ ഉത്പന്നങ്ങളുടെ ശേഖരം പിടിച്ചെടുത്തതായി വാണിജ്യ മന്ത്രാലയം. ഗോഡൗണ്‍ റെയ്ഡ് ചെയ്ത് ഗുണനിലവാരം കുറഞ്ഞ പാചക എണ്ണ ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. പുതിയ പായ്ക്കില്‍ വിപണിയില്‍ എത്തിക്കുന്നതിനാവശ്യമായ പായ്ക്കിങ് മെറ്റീരിയലുകളും കണ്ടെത്തി.
ഗോഡൗണില്‍ കണ്ടെത്തിയ വിവിധ ഉത്പ്പന്നങ്ങള്‍ ഏത് രാജ്യത്ത് ഉത്പാദിപ്പിച്ചവയാണെന്ന് രേഖപ്പെടുത്തിയിട്ടില്ല. ചില ഉത്പന്നങ്ങളില്‍ കണ്‍ട്രി ഓഫ് ഒറിജിന്‍ തിരുത്തിയതായും കണ്ടെത്തി. പാചക എണ്ണ, ചെറുജീരകം തുടങ്ങിയ 32 ടണ്‍ ഭക്ഷ്യ വസ്തുക്കളാണ് ഗോഡൗണില്‍ സൂക്ഷിച്ചിരുന്നത്. സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയുടെ സഹകരണത്തോടെ വാണിജ്യമന്ത്രാലയം ഉദ്യോഗസ്ഥരാണ് ഗോഡൗണ്‍ റെയ്ഡ് ചെയ്തത്.
Read Also : അവശ്യവസ്തുക്കളുടെ വില നിയന്ത്രണം; പുതിയ നയം പുറപ്പെടുവിച്ച് യുഎഇ
കാലാവധി കഴിഞ്ഞ പാചക എണ്ണകള്‍ പുതിയ പായ്ക്കില്‍ നിറച്ച് വിപണിയില്‍ എത്തിക്കുന്നതിനാണ് ഗോഡൗണില്‍ സൂക്ഷിച്ചിരുന്നത്. 79,000 ബോട്ടിലുകളും 95000 സ്റ്റിക്കറുകളും ഉള്‍പ്പെടെ പായ്ക്കിങ് മെറ്റീരിയലുകളും ഇവിടെ നിന്ന് പിടിച്ചെടുത്തു. റെയ്ഡ് നടത്തിയ അനധികൃത ഗോഡൗണും അടപ്പിച്ചു. ഗോഡൗണ്‍ നടത്തിപ്പുകാര്‍ക്കെതിരെ നിയമനടപടിയുണ്ടാകും. വിപണിയില്‍ വ്യാജ ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നത് തടയുമെന്നും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വാണിജ്യ മന്ത്രാലയം മുന്നറിയിപ്പുനല്‍കി.
Story Highlights: stockpile of counterfeit food products seized in Riyadh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here