17 വർഷമായി താമസിക്കുന്ന തെരുവുപൂച്ചയെ കൊട്ടാരത്തിൽ നിന്ന് പുറത്താക്കി; തിരികെ പ്രവേശിപ്പിക്കണമെന്ന നിവേദനവുമായി 12,000 പേർ

17 വർഷമായി താമസിക്കുന്ന തെരുവുപൂച്ചയെ കൊട്ടാരത്തിൽ നിന്ന് പുറത്താക്കിയതിനെതിരെ നിവേദനം. 12,000 പേരാണ് ക്രൊയേഷ്യയിലെ ഡുബ്രോവ്നിക്കിലുള്ള റെക്ടേഴ്സ് പാലസിൽ നിന്ന് പുറത്താക്കപ്പെട്ട അനസ്താസ്യ എന്ന പൂച്ചക്കായി രംഗത്തുവന്നത്. 14ആം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട കൊട്ടാരം വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്.
കൊട്ടാരത്തിൽ നിന്ന് പലതവണ അനസ്തേഷ്യയെ ചിലർ സ്വന്തം വീടുകളിലേക്ക് കൊണ്ടുപോയിരുന്നു. എന്നാൽ, പൂച്ച തിരികെ കൊട്ടാരത്തിലേക്ക് തന്നെ വരാറായിരുന്നു പതിവ്. ഇതേ തുടർന്ന് അനസ്താസ്യക്കായി കൊട്ടാരത്തിൻ്റെ പോർച്ചിൽ വളണ്ടിയർമാർ ഒരു കാർഡ്ബോർഡ് ബോക്സ് ഇട്ടുനൽകിയിരുന്നു. ഇതിനു പിന്നാലെ മൃഗസ്നേഹികൾ ചേർന്ന് പൂച്ചയ്ക്ക് ഒരു മരവീട് നിർമിച്ചുനൽകി. അനസ്താസ്യയുടെ പേര് കൊത്തിയ ഒരു ഫലകവും ഈ മരവീട്ടിൽ ഉണ്ടായിരുന്നു. ഇത് അധികൃതർക്ക് ഇഷ്ടമായില്ല. ഇതോടെ അനസ്താസ്യയും വീടും പുറത്തായി.
എന്നാൽ, ഇതിനെതിരെ മൃഗസ്നേഹികൾ രംഗത്തുവന്നു. സമൂഹമാധ്യമങ്ങളിലൂടെ ക്യാമ്പയിൻ നടത്തിയ അവർ അനസ്താസ്യയെ തിരികെ കൊട്ടാരത്തിൽ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട് നിവേദനവും സമർപ്പിച്ചു. 12,000 പേരാണ് ഈ നിവേദനത്തിൽ ഒപ്പിട്ടത്.
Story Highlights: cat evicted palace petition
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here