Advertisement

വ്യാപക നിയമലംഘനങ്ങൾ; വാഹനങ്ങൾ വാടകയ്ക്ക് കൊടുക്കുന്ന 23 സ്ഥാപനങ്ങൾ അടപ്പിച്ച് കുവൈത്ത് ​ഗതാ​ഗതവകുപ്പ്

April 16, 2022
2 minutes Read

കുവൈത്തിലെ ഗതാഗത വകുപ്പ് വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പുമായി ചേർന്ന് അർദിയയിലെ വാഹനങ്ങൾ വാടകയ്ക്ക് കൊടുക്കുന്ന 36 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തിയ 23 ഓഫിസുകൾ ഗതാഗത വകുപ്പ് അടപ്പിക്കുകയും ചെയ്തു. ബ്രിഗേഡിയർ ഖാലിദ് മഹ്മൂദിന്റെ നേതൃത്വത്തിലായിരുന്നു മിന്നൽ പരിശോധന.

Read Also : വിമാന ടിക്കറ്റ് ബുക്കിം​ഗിൽ തട്ടിപ്പ്; രണ്ട് പേർ കുടുങ്ങി

വാഹനത്തിൽ ട്രാക്കിങ് ഉപകരണം ഘടിപ്പിക്കാതിരിക്കൽ, ഗാർഹികത്തൊഴിലാളികൾക്ക് വാഹനം വാടകയ്ക്ക് നൽകൽ, വാടകയ്ക്ക് നൽകുന്ന വാഹനങ്ങൾക്ക് മതിയായ ഇൻഷ്വറൻസ് പരിരക്ഷ ഇല്ലാതിരിക്കൽ, ഉപഭോക്താക്കളെ കൃത്രിമമായ കരാറുകളിൽ ഒപ്പിടാൻ നിർബന്ധിക്കൽ തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടുപിടിക്കാനാണ് മിന്നൽ പരിശോധന നടത്തിയത്.

നിയമവിരുദ്ധ കരാറുകളിൽ ഒപ്പിടാൻ ഉപഭോക്താക്കളെ നിർബന്ധിക്കുന്ന പ്രവണത വർദ്ധിച്ചുവരുകയാണെന്നും അത് തടയുകയാണ് പ്രധാന ലക്ഷ്യമെന്നും ലീസിങ് ഡിപ്പാർട്ട്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ലെഫ്. കേണൽ അബ്ദുറഹ്മാൻ അൽ അവാദി പറഞ്ഞു.

Story Highlights: Department of Transport closes 23 vehicle rental companies in Kuwait

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top