രണ്ട് സ്ത്രീകളെ ആറ് പേർ ചേർന്ന് ബലാത്സംഗം ചെയ്ത കേസിൽ അഞ്ച് പേർ പിടിയിൽ

രണ്ട് സ്ത്രീകളെ ആറ് പേർ ചേർന്ന് ബലാത്സംഗത്തിനിരകളാക്കിയ കേസിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജാർഖണ്ഡ് റാഞ്ചിയിലെ ധുർവ പ്രദേശത്താണ് സംഭവം നടന്നത്.
ഒരു യുവതിയെ വീട്ടിൽകൊണ്ടാക്കാൻ ഒപ്പം പോവുകയായിരുന്നു അടുത്ത ബന്ധുവായ യുവാവ്. ഇയാളാണ് ആദ്യം വഴിയിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിച്ചത്. തുടർന്ന് സുഹൃത്തുക്കളായ അഞ്ച് പേരെ വിളിച്ചുവരുത്തി അവർക്ക് യുവതിയെ കാഴ്ചവച്ചു. ഇതിനുശേഷം ഇക്കാര്യം പുറത്തുപറയരുതെന്ന് പറഞ്ഞ് പെൺകുട്ടിയെ ഇവർ ഭീഷണിപ്പെടുത്തുകയായിരുന്നു.
Read Also : പശ്ചിമ ബംഗാളില്‍ ആദിവാസി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി
തുടർന്ന് പീഡനത്തിനിരയായ യുവതിയുടെ സുഹൃത്തിനെ വിളിച്ച് ഒരു അത്യാവശ്യകാര്യമുണ്ടെന്ന് പറഞ്ഞ് സംഭവസ്ഥലത്തെത്തിച്ചു. ഈ പെൺകുട്ടിയെ അഞ്ചുപേരും ചേർന്ന് പീഡിപ്പിച്ചു. അഞ്ച് പേരും അറസ്റ്റിലായിട്ടുണ്ടെന്നും ശേഷിക്കുന്ന ഒരാൾക്കായി അന്വേഷണം ഊർജിതമായി നടക്കുന്നുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Story Highlights: Five persons arrested for raping two women
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here