ആഘോഷം അൽപം വ്യത്യസ്ഥമാക്കാം; മെട്രോ ഉള്ളപ്പോൾ ആഘോഷങ്ങൾക്ക് ഇനി സ്ഥലം തേടി നടക്കേണ്ട…

യാത്രകൾക്ക് മാത്രമല്ല, ആഘോഷങ്ങൾക്കും ഇനി മെട്രോ ട്രെയിനുകൾ ഉപയോഗിക്കാം. എന്താണ് പറഞ്ഞു വരുന്നതല്ലേ? പറയാം. സംഭവം നമ്മുടെ കേരളത്തിൽ അല്ല. അങ്ങ് ജയ്‌പൂരിലാണ്. ആഘോഷം എന്തുമായിക്കൊളളട്ടെ ഇനി റെസ്റ്റോറെന്റുകളും വില്ലകളും തേടി പോകണ്ട. മെട്രോ ലഭ്യമാണ്. ജയ്‌പൂർ മെട്രോയാണ് ഇങ്ങനൊരു പുതിയ ആശയവുമായി രംഗത്തെത്തിയത്. മെട്രോയുടെ കോച്ചുകളോ അല്ലെങ്കിൽ ട്രെയിൻ മുഴുവനായും വാടകയ്ക്ക് ലഭിക്കും.
വളരെ കുറഞ്ഞ നിരക്കിലാണ് ഈ സൗകര്യം ലഭ്യമാക്കുക എന്നും ജയ്‌പൂർ മെട്രോ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു മണിക്കൂർ നേരത്തേക്ക് ഒരു കോച്ചിന് 5000 രൂപയാണ് ഈടാക്കുന്നത്. അധികമായി ഉപയോഗിക്കുന്ന ഓരോ മണിക്കൂറിനും 1000 രൂപം വീതം നൽകണം.
കൊറോണയും ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയും വരുത്തി വെച്ച നഷ്ടത്തിൽ നിന്ന് കരകയറാനാണ് ഇങ്ങനെ ഒരു തീരുമാനത്തിൽ അധികൃതർ എത്തിയത്. ഇതിലൂടെ സാമ്പത്തിക നഷ്ടം നികത്താൻ പറ്റുമെന്നാണ് നിഗമനം. ഇതിന് മുമ്പും സിനിമ ഷൂട്ടിങ്ങിനും പരസ്യ ചിത്രീകരണത്തിനുമായി മെട്രോ വാടകയ്ക്ക് നല്കാറുണ്ടായിരുന്നു. അത് വിപുലീകരിച്ചാണ് ആഘോഷങ്ങൾക്കും മറ്റും ഇവന്റുകൾക്കുമായി മെട്രോ നൽകാൻ തീരുമാനിച്ചത്.
Read Also : വളയം പിടിക്കുന്നത് മകൾ, കണ്ടക്ടറായി പിതാവ്; ജീവിതം കൊണ്ട് കഥ പറയുന്നവർ…
ഇവന്റ് മാനേജ്മെന്റ് കമ്പനികളുമായി ചേർന്നാണ് പുതിയ പദ്ധതിയ്ക്ക് രൂപം നൽകിയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി വേറെയും പരിപാടികൾ നടത്താൻ ജയ്‌പൂർ മെട്രോ തീരുമാനിച്ചിട്ടുണ്ട്. എന്താണെങ്കിലും സംഭവം കൊള്ളാം. പിറന്നാളും മറ്റു സെലിബ്രേഷനുകളും മെട്രോയിൽ ആഘോഷിക്കുന്നത് അടിപൊളിയായിരിക്കും.
Story Highlights: jaipur metro available for rent
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here