കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽപ്പെട്ടു

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽപ്പെട്ടു. കോഴിക്കോട് ബസ് സ്റ്റാൻഡിൽ വെച്ച് ലോഫ്ലോർ ബസിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ലോ ഫ്ലോർ ബസിന്റെ ഗ്ലാസ് തകർന്നു. ട്രാക്കിൽ നിർത്തിയിട്ട ബസ് പുറകിലേക്ക് നീങ്ങിയാണ് അപകടമുണ്ടായത്. ഹാൻഡ് ബ്രേക്ക് ഇട്ടിരുന്നതാണെന്ന് സ്വിഫ്റ്റ് ബസ് ഡ്രൈവർ പറയുന്നു. ഇതിന് മുൻപ് പലതവണ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസുകൾ അപകടത്തിൽപ്പെട്ടിരുന്നു.
തിരുവനന്തപുരം കല്ലമ്പലത്തിന് സമീപമാണ് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിന് ആദ്യം അപകടമുണ്ടായത്. അപകടത്തിൽ ബസിന്റെ 35,000 രൂപ വിലയുള്ള സൈഡ് മിറർ ഇളകിയിരുന്നു. തൃശൂർ കുന്നുംകുളത്ത് വെച്ചും കെ സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടിരുന്നു. വാനിടിച്ച് നിലത്തുവീണ തമിഴ്നാട് സ്വദേശി പരസ്വാമിയുടെ കാലിൽക്കൂടി കെ.എസ്.ആർ.ടി.സി കെ സ്വിഫ്റ്റ് ബസ് കയറിയിറങ്ങുകയായിരുന്നു. അപകടത്തെ തുടർന്ന് ഇദ്ദേഹം മരിക്കുകയും ചെയ്തു. മരിച്ച പരസ്വാമിയെ ആദ്യം ഇടിച്ചത് പിക്ക് അപ്പ് വാനാണെന്ന് സി.സി ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. നേരത്തേ കെ.എസ്.ആർ.ടി.സി കെ സ്വിഫ്റ്റ് ബസിടിച്ചാണ് ഇദ്ദേഹം മരിച്ചതെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു.
Read Also : തമിഴ്നാട് സ്വദേശി മരിച്ചത് കെ സ്വിഫ്റ്റ് ഇടിച്ചല്ല; സി.സി ടി.വി ദൃശ്യങ്ങൾ പുറത്ത്
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകള്‍ തുടര്‍ച്ചയായി അപകടത്തില്‍പ്പെട്ട സംഭവത്തില്‍ കെഎസ്ആര്‍ടിസി പ്രതികരണവുമായെത്തിയിരുന്നു. വാഹനങ്ങള്‍ക്ക് അപകടം സംഭവിക്കുക സ്വാഭാവികമാണ്. പുതിയ വാഹനങ്ങള്‍ക്കും പഴയ വാഹനങ്ങള്‍ക്കും അപകടം സംഭവിക്കാം. പക്ഷേ അവ എങ്ങനെ സംഭവിക്കുന്നു എന്നതാണ് പ്രധാനം. ഈയിടെ കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് സംഭവിച്ച ഒരു അപകടത്തെ കുറിച്ച് തെറ്റായ വാര്‍ത്ത നല്‍കിയ ശേഷം പിന്നീട് സിസിടിവി ദൃശ്യം പരിശോധിച്ച് സ്വിഫ്റ്റ് ബസിന്റെ ഡ്രൈവറുടെ ഭാഗത്ത് തെറ്റ് സംഭവിച്ചിട്ടില്ല എന്ന് ബോധ്യപ്പെട്ടെങ്കിലും വാര്‍ത്ത നല്‍കിയവരാരും ശരിയുടെ പക്ഷം ബോധ്യപ്പെടുത്തുവാന്‍ ശ്രമിച്ചിട്ടില്ലെന്ന് കെഎസ്ആര്‍ടിസി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
തെറ്റായ വാര്‍ത്തകള്‍ നല്‍കിയും ഡീഗ്രേഡിങ് നല്‍കിയും ഒരു വിഭാഗം കെഎസ്ആര്‍ടിസി സ്വഫ്റ്റിനെ ബുദ്ധിമുട്ടിച്ചു. പക്ഷേ പരോക്ഷമായ സഹായമായിരുന്നു അത്. ലോകോത്തര പ്രീമിയം ബ്രാന്റ് ബസ്സുകള്‍ക്ക് ലക്ഷങ്ങള്‍ മുടക്കി പരസ്യം നല്‍കിയാല്‍ കിട്ടുന്നതിലേറെ പ്രശസ്തിയാണ് ഇതിലൂടെ തങ്ങള്‍ക്ക് കിട്ടിയതെന്നും കെഎസ്ആര്‍ടിസി പ്രതികരിച്ചു.
Story Highlights: KSRTC Swift bus crashes again
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here