Advertisement

ടീമിന്റെ മോശം പ്രകടനങ്ങളിലെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു: രോഹിത് ശർമ്മ

April 16, 2022
Google News 1 minute Read

ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസിൻ്റെ മോശം പ്രകടനങ്ങളുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ. തുടരെ 6 മത്സരങ്ങളിൽ പരാജയപ്പെട്ട് ഐപിഎൽ ചരിത്രത്തിലെ തന്നെ തങ്ങളുടെ ഏറ്റവും മോശം പ്രകടനമാണ് ഈ സീസണിൽ മുംബൈ ഇന്ത്യൻസ് നടത്തുന്നത്. ടീമിൻ്റെ മോശം പ്രകടനങ്ങൾക്കൊപ്പം രോഹിതും നിരാശപ്പെടുത്തുകയാണ്. 6 മത്സരങ്ങളിൽ നിന്ന് വെറും 114 റൻസാണ് രോഹിതിനു നേടാനായത്. 41 ആണ് ഉയർന്ന സ്കോർ.

“എന്താണ് പ്രശ്നമെന്ന് എനിക്ക് അറിയുമായിരുന്നെങ്കിൽ ഞാൻ അതിനു പരിഹാരം കണ്ടേനെ. എല്ലാ മത്സരങ്ങൾക്കും തയ്യാറാവുന്നതുപോലെയാണ് ഇപ്പോഴും തയ്യാറാവുന്നത്. ഒരു വ്യത്യാസവുമില്ല. പക്ഷേ, ഒന്നും ഫലിക്കുന്നില്ല. ടീം പ്രതീക്ഷിക്കുന്ന ഇടത്ത് അവരെ എത്തിക്കാൻ കഴിയാത്തതിൻ്റെ മുഴുവൻ ഉത്തരവാദിത്തവും ഞാൻ ഏറ്റെടുക്കുന്നു. ഇത് ലോകാവസാനമൊന്നുമല്ല. മുൻപും ഞങ്ങൾ തിരികെവന്നിട്ടുണ്ട്. ഇനിയും ഞങ്ങൾക്ക് തിരികെവരും.”- ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരായ തോൽവിക്ക് ശേഷം രോഹിത് പറഞ്ഞു.

ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരെ ഇന്ന് നടന്ന മത്സരത്തിൽ 18 റൺസിനാണ് മുംബൈ പരാജയപ്പെട്ടത്. 200 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈയ്ക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഇത് മുൻ ചാമ്പ്യന്മാരുടെ തുടർച്ചയായ ആറാം പരാജയമാണ്. 37 റൺസെടുത്ത സൂര്യകുമാർ യാദവ് മുംബൈയുടെ ടോപ്പ് സ്കോറർ ആയപ്പോൾ ഡെവാൾഡ് ബ്രെവിസും (31) മുംബൈക്കായി തിളങ്ങി. ലക്നൗവിനായി ആവേശ് ഖാൻ മൂന്ന് വിക്കറ്റ് വീഴ്ത്തി.

Story Highlights: rohit sharma mumbai indians

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here