Advertisement

സന്തോഷ് ട്രോഫി: ജിജോയ്ക്ക് ഹാട്രിക്ക്; അഞ്ചടിച്ച് ജയത്തോടെ തുടങ്ങി കേരളം

April 16, 2022
1 minute Read

സന്തോഷ് ട്രോഫിയിൽ കേരളത്തിന് ജയത്തോടെ തുടക്കം. ഇന്ന് പയ്യനാട് നിറഞ്ഞ കാണികൾക്കു മുന്നിൽ രാജസ്ഥാനെ മടക്കമില്ലാത്ത അഞ്ചു ഗോളുകൾക്കാണ് കേരളം കെട്ടുകെട്ടിച്ചത്. ക്യാപ്റ്റൻ ജിജോ ജോസഫ് കേരളത്തിനായി ഹാട്രിക്ക് നേടി. നിജോ ഗിൽബേർട്ട്, അജയ് അലക്സ് എന്നിവരാണ് മറ്റ് രണ്ട് ഗോളുകൾ നേടിയത്.

കളി പൂർണമായും കേരളമാണ് നിയന്ത്രിച്ചത്. ആറാം മിനിട്ടിൽ തന്നെ കേരളം മുന്നിലെത്തി. ഒരു തകർപ്പൻ ഫ്രീ കിക്കിലൂടെ ജിജോ ആണ് കേരളത്തിന് ലീഡ് നൽകിയത്. വീണ്ടും ഇടതടവില്ലാതെ ആക്രമണം തുടർന്ന ആതിഥേയർ പെനൽറ്റി ബോക്സിനു പുറത്തുനിന്നുള്ള നിജോയുടെ ഒരു മിന്നൽ ഷോട്ടിലൂടെ ലീഡ് ഇരട്ടിയാക്കി. 38ആം മിനിട്ടിലായിരുന്നു നിജോയുടെ തകർപ്പൻ ഗോൾ. ആദ്യ പകുതിയിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മുന്നിലായിരുന്നു കേരളം.

58ആം മിനിട്ടിൽ ജിജോയുടെ രണ്ടാം ഗോൾ. ഷഹീം ആണ് ക്യാപ്റ്റൻ്റെ രണ്ടാം ഗോളിനു വഴിയൊരുക്കിയത്. 62ആം മിനിട്ടിൽജിജോ ഹാട്രിക്ക് തികച്ചു. സോയൽ ജോഷി ആയിരുന്നു അസിസ്റ്റ്. 82ആം മിനിട്ടിൽ രാജസ്ഥാൻ ഗോളിയുടെ പിഴവ് മുതലെടുത്ത് അജയ് അലക്സും ലക്ഷ്യം ഭേദിച്ചതോടെ കേരളത്തിൻ്റെ ജയം പൂർണം.

Story Highlights: santosh trophy kerala won rajasthan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top