Advertisement

ആഴ്ചയില്‍ രണ്ട് അവക്കാഡോ ഹൃദ്രോഗ സാധ്യത കഴിക്കുന്നത് കുറയ്ക്കുമോ? പഠനറിപ്പോർട്

April 17, 2022
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്ന് എല്ലാവരിലും സർവസാധാരണമായി ഹൃദ്രോഗങ്ങൾ കാണപ്പെടുന്നുണ്ട്. ഏറ്റവുമധികം മരണങ്ങൾക്ക് കാരണമാകുന്ന ഒരു രോഗം കൂടിയാണ് ഹൃദ്രോഗം. നമ്മുടെ ജീവിതശൈലിയും ഭക്ഷണക്രമവുമെല്ലാം ഹൃദ്രോഗ സാധ്യതയ്ക്ക് ഒരുപരിധിവരെ കാരണമാണ്. രോഗം വന്ന് ചികിത്സ നേടുന്നതിനേക്കാൾ വരാതെ നോക്കുന്നത് തന്നെയാണ് നല്ലത്. ചിട്ടയായ വ്യായാമവും ശരിയായ ആഹാരരീതിയും ഒരുപരിധി വരെ രോഗങ്ങളെ അകറ്റി നിർത്തും.

ആരോഗ്യമുള്ള ഹൃദയത്തിന് സാച്ചുറേറ്റഡ് ഫാറ്റി ആസിഡും ട്രാന്‍സ്ഫാറ്റും അടങ്ങിയ ഭക്ഷണങ്ങളില്‍ നിന്നുള്ള കാലറി 5-6 ശതമാനമായി കുറയ്ക്കണമെന്നാണ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പറയുന്നത്. ഇതിനു പകരമായി മോണോ സാച്ചുറേറ്റഡ് കൊഴുപ്പും പോളി അണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകളും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ആരോഗ്യമുള്ള ഹൃദയത്തിന് ഉത്തമ വഴിയാണിത്. ഈ രണ്ട് ഘടകങ്ങളും സമൃദ്ധമായി അടങ്ങിയ പഴമാണ് അവക്കാഡോ. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്. ഹൃദയപേശികള്‍ സംബന്ധമായതും ഹൃദയത്തിലെ രക്തക്കുഴലുകള്‍ സംബന്ധമായതുമായ രോഗങ്ങളുടെ സാധ്യത വലിയ അളവില്‍ കുറയ്ക്കുമെന്ന് പഠനങ്ങളിൽ പറയുന്നു.

അവക്കാഡോയില്‍ പ്രധാനമായും അടങ്ങിയിരിക്കുന്ന മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡ് ഒലീക് ആസിഡാണ്. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദം, നീര്‍ക്കെട്ട്, ഇന്‍സുലിന്‍ സംവേദനത്വം എന്നിവ കുറയ്ക്കുന്നു എന്നും പഠനത്തിൽ പറയുന്നു. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന പ്ലാന്‍റ് സ്റ്റിറോളുകളും അവക്കാഡോയിലുണ്ട്. സസ്യാധിഷ്ഠിത പ്രോട്ടീനുകളുടെയും സമൃദ്ധമായ സ്രോതസ്സാണ് അവക്കാഡോ. ആഴ്ചയിൽ രണ്ടോ അതിലധികമോ അവക്കാഡോ കഴിച്ചവരുടെ കോറോണറി വാസ്കുലര്‍ രോഗ സാധ്യത 16 ശതമാനവും കോറോണറി ഹാര്‍ട്ട് ഡിസീസ് സാധ്യത 21 ശതമാനവും കുറയ്ക്കാനായതായി പുതിയ പഠനത്തില്‍ കണ്ടെത്തി.

Read Also: ഈ ബെൻസ് ലേലത്തിൽ വിറ്റുപോയത് 1108 കോടി രൂപയ്ക്ക്; ലോകത്തിലെ ഏറ്റവും വിലയുള്ള വാഹനം…

ജേണല്‍ ഓഫ് ദ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങൾ പ്രതിപാദിക്കുന്നത്. മാര്‍ഗറൈന്‍, ബട്ടര്‍, മയോണിസ്, മുട്ട, യോഗര്‍ട്ട്, ചീസ്, സംസ്കരിച്ച മാംസം എന്നിവയുടെ അളവ് പകുതി കുറച്ച് അവയ്ക്ക് പകരം അതേ അളവില്‍ അവക്കാഡോ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കോറോണറി ഹാര്‍ട്ട് രോഗസാധ്യത 19-31 ശതമാനം കുറയ്ക്കുമെന്നും പഠനത്തിൽ പറയുന്നു. രോഗങ്ങളൊന്നും ഇല്ലാത്ത 62,225 സ്ത്രീകളെയും 41,701 പുരുഷന്മാരെയും 30 വര്‍ഷം നിരീക്ഷിച്ചു കൊണ്ടാണ് പഠനം നടത്തിയത്. അവോക്കാഡോ ഉപയോഗം കൊണ്ട് ഹൃദ്രോഗസാധ്യത കുറയ്ക്കാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തി.

Story Highlights: Boy helps specially-abled classmate participate in games

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement