Advertisement

ഈസ്റ്റർ ദിനത്തിൽ ഉണ്ടാക്കാം നല്ല നാടൻ ചിക്കൻ മസാല റോസ്റ്റ്

April 17, 2022
Google News 3 minutes Read

ഈസ്റ്റര്‍ രുചികളില്‍ ഏറെ പ്രധാനപ്പെട്ടതാണ് ചിക്കന്‍ വിഭവങ്ങള്‍. ചിക്കൻ ഇല്ലാതെ എന്ത് ഈസ്റ്റർ അല്ലെ? ഈസ്റ്റർ ദിനത്തിൽ തയ്യാറാക്കാവുന്ന ഒരു നാടൻ ചിക്കൻ മസാല റോസ്റ്റിനെ പരിചയപ്പെടാം.

ആവശ്യമായ ചേരുവകൾ:-

ഇടത്തരം വലുപ്പമുള്ള ചിക്കൻ
സവാള ചെറുതായി അരിഞ്ഞത്- രണ്ട് കപ്പ്
വെളുത്തുള്ളി അരിഞ്ഞത്- ഒരു വലിയ സ്പൂൺ
ഇഞ്ചി അരിഞ്ഞത്- അര വലിയ സ്പൂൺ
വറ്റൽ മുളക്- 10 അരി കളഞ്ഞത് , രണ്ടാക്കിയ രീതിയിൽ ആക്കിയത്
മഞ്ഞൾപ്പൊടി- അര ചെറിയ സ്പൂൺ
തൈര്- കാൽ കപ്പ്
മല്ലി വറുത്ത് പൊടിച്ചത്- അര വലിയ സ്പൂൺ
ജീരകം വറുത്ത് പൊടിച്ചത്- ഒരു നുള്ള്
​ ഗ്രാമ്പൂ- ആറ്
എലയ്ക്ക – നാലെണ്ണം
കറുവാപ്പട്ട- ഒരിഞ്ചു കഷണം
ജാതിക്ക പൊടിച്ചത്- ഒരു നുള്ള്
ഉപ്പ്, വെള്ളം പാകത്തിന്
എണ്ണയും, നെയ്യും- ഒരോ വലിസ സ്പൂൺ വീതം
സവാള പൊടിയായി അരിഞ്ഞത് – ഒരു കപ്പ്
നെയ്യ്- അര വലിയ സ്പൂൺ
ഉരുളക്കിഴങ്ങ് വേവിച്ചുടച്ചത്- ഒരു കപ്പ്

പാകം ചെയ്യുന്ന വിധം

ആദ്യം ചിക്കൻ മുഴുവനോടെ വൃത്തിയാക്കി വെക്കുക. ലിവർ മാറ്റിവെക്കാൻ മറക്കരുത്. അതിന് ശേഷം രണ്ടാമത്തെ ചേരുവ യോജിപ്പിച്ചത് ചിക്കനിൽ പുരട്ടി രണ്ട് മൂന്ന് മണിക്കൂർ വെക്കുക. അത് കഴിഞ്ഞ് പാകത്തിന് ഉപ്പും വെള്ളവും ചേർത്ത് വേവിച്ചെടുക്കുക. ചിക്കൻ നന്നായി വെന്ത് ​ഗ്രേവി പോലെ കുറുകണം. ശേഷം പാനിൽ എണ്ണയും, നെയ്യും ചൂടാക്കി സവാള ചേർത്ത് വറുത്ത് കോരി വെക്കുക. ഇതേ എണ്ണയിൽ തന്നെ ചിക്കൻ കഷണങ്ങൾ ചേർത്ത് ചെറു തീയിൽ വറുത്ത് മാറ്റി വെക്കണം. ബാക്കിയുള്ള എണ്ണയിൽ ചിക്കൻ വെന്ത ​ഗ്രേവി ചേർത്തു തിളപ്പിച്ചു വാങ്ങി സവാള വറുത്തതും ചേർത്ത് വയ്ക്കുക.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

നെയ്യ് ചൂടാക്കി, മാറ്റി വെച്ചിരിക്കുന്ന ചിക്കൻ ലിവർ കനം കുറച്ചരിഞ്ഞത് കൂടി ചേർത്ത് വഴറ്റി വേവിക്കണം. ഇതിലേക്ക് ഉരുളക്കിഴങ്ങ് വേവിച്ചുടച്ചതു ചേർത്തിളക്കണം. പിന്നീട് തയ്യാറാക്കി വെച്ചിരിക്കുന്ന ​ചിക്കൻ ​ഗ്രേവിയിൽ നിന്ന് രണ്ട് വലിയ സ്പൂൺ ​ഗ്രേവിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇത് ചൂടോടെ ഒരു ചെറിയ മോൾഡിലാക്കി അമർത്തി വെക്കണം. ശേഷം വിളമ്പാനായി ചിക്കൻ വലിയ കഷ്ണങ്ങളാക്കി പരന്ന പ്ലേറ്റിൽ നിരത്തണം. ഇതിന് മുകളിൽ തയ്യാറാക്കിയ ​​ഗ്രേവി ഒഴിക്കുക. റോസ്റ്റിന് നടുവിലായി ഉരുളക്കിഴങ്ങ് മിശ്രിതം മോൾഡിൽ നിന്ന് കമഴ്ത്തി വയ്ക്കണം. അവസാനം നമുക്ക് ​ഗ്രീൻ പീസ്, കാരറ്റ്, ബീൻസ് എന്നിവ തിളപ്പിച്ച വെള്ളത്തിലെടുത്ത് എണ്ണയിൽ മെല്ലെ വഴറ്റിയെടുത്തത് കൊണ്ട് അലങ്കരിച്ച് വിളമ്പാവുന്നതാണ്.

Story Highlights: Easter Special Chicken Masala Roast

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here