ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയർ ഊരിത്തെറിച്ചു; റോഡിലുരസി തീപ്പൊരി വന്നു; പരുക്ക് സംഭവിക്കാതെ രക്ഷപ്പെട്ട് ധനമന്ത്രി

ധനമന്ത്രി കെ.എൻ ബാലഗോപാൽ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. കാറിന്റെ ടയർ ഡിസ്‌കോടെ ഊരിത്തെറിച്ചു. വാഹനം റോഡിലുരസി തീപ്പൊരി വന്നു. എന്നാൽ വാഹനത്തിന്റെ വേഗം കുറവായതിനാൽ വൻ അപകടം ഒഴിവായി.
വെള്ളിയാഴ്ച രാത്രി തിരുവനന്തപുരം കുറവൻകോണത്താണ് അപകടം നടന്നത്.
മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങളുടെ ഉത്തരവാദിത്തമുള്ള ടൂറിസം വകുപ്പിന് ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകിയതോടെയാണ് കെഎൻ ബാലഗോപലിന് സംഭവിച്ച അപകടത്തെ കുറിച്ചുള്ള വിവരം പുറത്തറിയുന്നത്.
കാർ 20 kmph വേഗത്തിലായിരുന്നതിനാലാണ് വാഹനം മറിയാതെ രക്ഷപ്പെട്ടത്. ഒന്നരലക്ഷം കിലോമീറ്ററിലേറെ ഓടിയതാണ് ധനമന്ത്രിക്ക് അനുവദിച്ചിരുന്ന കാർ. ഈ കാലപ്പഴക്കമാണ് അപകടത്തിലേക്ക് വഴിതെളിച്ചതെന്ന് ധനവകുപ്പ് ടൂറിസം വകുപ്പിനെ അറിയിച്ചു.
Story Highlights: kn balagopal car met with accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here