Advertisement

എഐസിസി കാരണം കാണിക്കല്‍ നോട്ടിസിന് മറുപടി നല്‍കി കെ.വി.തോമസ്

April 17, 2022
Google News 0 minutes Read

അച്ചടക്ക ലംഘനം നടത്തിയെന്ന് കാണിച്ച് എഐസിസി നല്‍കിയ കാരണം കാണിക്കല്‍ നോട്ടിസിന് കെ.വി.തോമസ് വിശദീകരണം നല്‍കി. ഹൈക്കമാന്‍ഡ് വിലക്ക് ലംഘിച്ച് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിനാണ് നോട്ടിസ് നല്‍കിയത്. കാരണം കാണിക്കല്‍ നോട്ടിസുമായി ബന്ധപ്പെട്ട് അച്ചടക്ക സമിതിക്ക് മറുപടി നല്‍കിയെന്ന് കെ.വി.തോമസ് തന്നെ വ്യക്തമാക്കി. എഐസിസി നേതൃത്വത്തിന് ഇ മെയില്‍ മുഖാന്തരം കൃത്യമായിട്ടുള്ള അറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ അച്ചടക്ക സമിതി നല്‍കിയ കാരണം കാണിക്കല്‍ നോട്ടിസ് ഇ മെയില്‍ മുഖാന്തരവും സ്പീഡ് പോസ്റ്റായും മറുപടി നല്‍കിയിട്ടുണ്ടെന്നും കെ.വി.തോമസ് പറഞ്ഞു.
തനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞിട്ടുണ്ട്. നേരത്തെ പറഞ്ഞ കാര്യങ്ങള്‍ ക്രോഡീകരിച്ചാണ് മറുപടി നല്‍കിയത്. വിശദീകരണം എഐസിസി അച്ചടക്ക സമിതി പരിശോധിക്കും. അച്ചടക്ക സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷയാണ് തീരുമാനം പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിന് പോകേണ്ടതില്ലെന്ന നിലപാടില്‍ നിന്ന് എന്തുകൊണ്ട് മാറിയെന്നുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കത്തിലുണ്ടാകുമെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. നാളെ സ്പീഡ് പോസ്റ്റായി കത്ത് നല്‍കും..

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here