Advertisement

കുഞ്ഞുങ്ങൾക്ക് പേരിടാം, ഒരു പേരിന് ഒരു ലക്ഷം രൂപ വരെ; ഇത് വിലപിടിപ്പുള്ള പേരിടൽ….

April 17, 2022
Google News 2 minutes Read

കുഞ്ഞിന് പേരിടുക എന്നത് ചെറിയ കാര്യമല്ല. ഒരുപാട് നാളെടുത്ത് നിരവധി നല്ല പേരുകൾ തെരെഞ്ഞെടുത്തത് അതിൽ നിന്ന് ഒന്നാണ് നമ്മൾ കുഞ്ഞുങ്ങൾക്കായി നൽകുക. വെറും ആ ഒരു ദിവസത്തെയല്ല ഒരു ജീവിതകാലം മുഴുവനുമുള്ള ഐഡന്റിറ്റിയാണ് ‘പേര്’. ഇന്ന് കുഞ്ഞുങ്ങൾക്ക് പേരിടാൻ പ്രൊഫഷണലുകളെ സമീപിക്കുന്നവരും കുറവല്ല. പ്രൊഫഷണൽ ബേബി നെയിമർ എന്ന പ്രൊഫഷനും ഇന്ന് നിലവിലുണ്ട്. പേരിടാൻ പ്രൊഫഷനലുകളെ സമീപിക്കുക എന്നത് എല്ലാവർക്കും സാധ്യമായ ഒന്നല്ല. ഇതിന്റെ ചെലവ് വളരെ വലുതാണ്. ന്യൂയോർക്ക് ആസ്ഥാനമായുള്ള ഒരു പ്രൊഫഷണൽ ബേബി നെയ്മറെയാണ് ഇന്ന് പരിചയപ്പെടുന്നത്. പേര് ടെയ്‌ലർ എ. ഹംഫ്രി. ഒരു കുഞ്ഞിന് പേരിടുന്നതിലൂടെ ടെയ്‌ലർ സമ്പാദിക്കുന്നത് 1.14 ലക്ഷം രൂപ വരെയാണ്.

33 വയസുകാരി ടെയ്‌ലർ ഇപ്പോൾ കുഞ്ഞുങ്ങൾക്ക് അനുയോജ്യമായ പേരിടാൻ മാതാപിതാക്കളെ സഹായിക്കുന്നു. കഴിഞ്ഞ വർഷം നൂറിലധികം കുഞ്ഞുങ്ങൾക്കാണ് ടെയ്‌ലർ ഹംഫ്രി പേരിട്ടത്. $1,500 മുതൽ $10,000 വരെയാണ് ഹംഫ്രി ഇതിനായി വാങ്ങിക്കുന്നത്. ചിലർ ഏഴു ലക്ഷം വരെ നൽകി പേരിടാൻ തയ്യാറായിട്ടുണ്ടെന്ന് ഹംഫ്രി പറയുന്നു. ഏറ്റവും കുറവ് ഏകദേശം 40000 രൂപ വരുന്ന സേവനമാണ്. ഫോൺകോണിലൂടെയും മാതാപിതാക്കൾ പൂരിപ്പിച്ച് നൽകുന്ന ഫോം വഴിയെല്ലാമാണ് ഈ സേവനം നൽകുന്നത്. തുക അനുസരിച്ചാണ് ഇത് തീരുമാനിക്കുന്നത്. ഏറ്റവും കൂടിയ സേവനമായ ഒരു ലക്ഷം രൂപയുടേതിന് മാതാപിതാക്കളുടെ ബിസിനസ്സൊക്കെ പരിഗണിച്ച് ബ്രാൻഡ് പേരുകളാണ് നൽകുക.

Read Also : ഈ ജോലി കൊള്ളാം; വെറും ഒരു മണിക്കൂറിൽ ശമ്പളം 1680 രൂപ, ഒപ്പം ലൈഫ് ഇൻഷുറൻസും…

എങ്ങനെയാണ് ടെയ്‌ലർ ഹംഫ്രി ഈ മേഖലയിലേക്ക് എത്തിയത് എന്നല്ലേ. 2015 ൽ തന്റെ കുഞ്ഞുങ്ങളുടെ പേരും അവയുടെ അർത്ഥങ്ങളും ഹംഫ്രി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇത് ശ്രദ്ധ നേടിയതാണ് ഹംഫ്രിയുടെ ജീവിതം മാറാൻ വഴിതെളിച്ചത്. 2018 ഓടെ ഹംഫ്രി പേരിടാൻ മാതാപിതാക്കളെ സഹായിച്ചു തുടങ്ങി. അതോടെ ഹംഫ്രിയുടെ ഈ പാത തെരെഞ്ഞെടുത്തു. എല്ലാ പേരുകളും മാതാപിതാക്കൾക്ക് ഇഷ്ടപെടണമെന്നില്ല. എങ്കിലും ഇതിനോടകം നിരവതി കുഞ്ഞുങ്ങൾക്ക് ഹംഫ്രി നൽകിയ പേരുണ്ട്.

Story Highlights: Professional baby names charges lakhs of rupees for naming baby children

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here