ഈ ജോലി കൊള്ളാം; വെറും ഒരു മണിക്കൂറിൽ ശമ്പളം 1680 രൂപ, ഒപ്പം ലൈഫ് ഇൻഷുറൻസും…

നല്ലൊരു ജോലി നേടണം, സമ്പാദിക്കണം. സ്വപ്നങ്ങളെല്ലാം നേടണം മിക്കവരുടെയും ആഗ്രഹങ്ങൾ ഇതൊക്കെ തന്നെയാണ്. വെറും ഒരു മണിക്കൂർ പണിയെടുത്താൽ ഏകദേശം 2000 രൂപ വരെ ലഭിക്കുന്ന ഒരു ജോലിയെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം. അതെ അങ്ങനെയൊരു ജോലിയുണ്ട്. പക്ഷെ ഇവിടെയെങ്ങും അല്ല. സ്‌കാൻഡിനേവിയൻ രാഷ്ട്രമായ ഡെന്മാർക്കിലെ മക്‌ഡൊണാൾഡിലാണ് ഈ ജോലി. മണിക്കൂറിന് 22 ഡോളറാണ് അതായത് 1679 ഇന്ത്യൻ രൂപയാൻ ശമ്പളമായി ലഭിക്കുന്നത്. ആകർഷണമായ ശമ്പളം മാത്രമല്ല ഒപ്പം തൊഴിലാളികൾക്ക് ഇൻഷുറൻസും നൽകുന്നുണ്ട് കമ്പനി. കൂടാതെ മറ്റേണിറ്റി ലീവ്, പെൻഷൻ, ഓരോ വർഷവും ആറാഴ്ച ശമ്പളാവധി എന്നിവയും മക്‌ഡൊണാൾഡ്‌സ് നൽകുന്നുണ്ട്.
ഈ രാജ്യത്ത് ഗവൺമെന്റ് മിനിമം വേതനം ഏർപ്പെടുത്തിയിട്ടില്ല. എങ്കിലും രാജ്യത്തുടനീളം ശക്തമായ യൂണിയൻ സംവിധാനം നിലവിലുണ്ട്. കൂട്ടായ ലോബ്ബീയിങ്ങിലൂടെയാണ് യൂണിയനുകൾ ശമ്പളവും അവധിയും നിശ്ചയിക്കുന്നത്. സെൻമാർക്കിലെ മക്‌ഡൊണാൾഡിൽ ജോലി ചെയ്യുന്നവരിൽ മിക്കവാറും പാർട്ട് ടൈം ജോലി ചെയുന്നവരാണ്. 20 വയസിന് മുകളിൽ പ്രായമുള്ളവർക്ക് പെൻഷൻ പദ്ധതിയിൽ അംഗത്വവും കൂടാതെ അവധി ദിവസങ്ങളിൽ ജോലി ചെയ്യുന്നവർക്ക് കൂടുതൽ ശമ്പളവും ലഭിക്കും.
Read Also : ആഘോഷം അൽപം വ്യത്യസ്ഥമാക്കാം; മെട്രോ ഉള്ളപ്പോൾ ആഘോഷങ്ങൾക്ക് ഇനി സ്ഥലം തേടി നടക്കേണ്ട…
യുഎസ് കമ്പനിയായ മക്‌ഡൊണാൾഡ് ഡെന്മാർക്കിൽ ആദ്യ ഷോറൂം ആരംഭിച്ചത് 1981ലാണ്. രാജ്യത്തെ യൂണിയൻ കരാറുകൾ പാലിക്കാതെയാണ് കമ്പനി ആദ്യവർഷം പ്രവർത്തനം നടത്തിയത്. എന്നാൽ 82ൽ തൊഴിൽ സംഘടനകളുടെ കടുത്ത സമ്മർദങ്ങളെ തുടർന്ന് ചട്ടങ്ങൾ പാലിക്കാൻ മക്‌ഡൊണാൾഡ് നിർബന്ധിതമാകുകയായിരുന്നു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here