ഡൽഹിയിൽ ഹനുമാൻ ജയന്തി ആഘോഷത്തിനിടെ സംഘർഷം; ജാഗ്രത നിർദേശം

ഹനുമാൻ ജയന്തി ആഘോഷത്തിനിടെ സംഘർഷം ഉണ്ടായതിനെ തുടര്‍ന്ന് ഡൽഹിയിൽ അതീവ ജാഗ്രത നിർദേശം. 200 ദ്രുത കർമ്മ സേന അംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണവിധേയമാണ്. ആക്രമണത്തിന് ആരെങ്കിലും മുതിർന്നാൽ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
ഡൽഹിയിലെ ജഹാംഗീർ പുരിയിലാണ് ഹനുമാൻ ജയന്തി ആഘോഷത്തിനിടെ സംഘർഷം ഉണ്ടായത്. ഒരു പൊലീസുകാരന് പരുക്കേറ്റിട്ടുണ്ട്. നിരവധി വാഹനങ്ങൾ തകർത്തതായും കല്ലേറ് നടന്നതായുമാണ് റിപ്പോർട്ട്. ജഹാംഗീർപുരിയിൽ വൻ പൊലീസ് സന്നാഹത്തെ സുരക്ഷയ്ക്കായി സജ്ജമാക്കി.
Read Also : എറിഞ്ഞുപിടിച്ച് ആർസിബി; ഡൽഹിക്കെതിരെ ജയം 16 റൺസിന്
ഇതിനിടെ എല്ലാവരും സമാധാനം പാലിക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിനാണ് ഡൽഹിയുടെ സുരക്ഷണ ചുമതല. ക്രമസമാധാനത്തിന് കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൈകിട്ട് ആറ് മണിയോടെ ഇതുവഴി ഘോഷയാത്ര നടന്നിരുന്നു. ഇതിന് നേരെ കല്ലേറുണ്ടായി. കർശന സുരക്ഷയൊരുക്കാൻ ഡൽഹി പൊലീസിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിർദേശം നൽകി.
Story Highlights: Violence Breaks Out During Hanuman Jayanti Procession delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here