Advertisement

വാട്സപ്പ് സ്റ്റാറ്റസിനെച്ചൊല്ലി ജനം തെരുവിൽ; കർണാടകയിൽ 40 പേർ കസ്റ്റഡിയിൽ

April 17, 2022
Google News 1 minute Read

വാട്സപ്പ് സ്റ്റാറ്റസിനെച്ചൊല്ലി തെരുവിലിറങ്ങി ജനം. കർണാടകയിലെ ഹുബ്ബള്ളിയിൽ ഞായറാഴ്ച നടന്ന അക്രമ സംഭവങ്ങളിൽ 40 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമകാരികൾ നിരവധി പൊലീസ് വാഹനങ്ങൾ തകർക്കുകയും കല്ലെറിയുകയും ചെയ്തു. അക്രമത്തിൽ നാല് പൊലീസുകാർ ഉൾപ്പെടെ നിരവധി ആളുകൾക്ക് പരുക്കേറ്റു. ഹുബ്ബള്ളിയിൽ നിരോധനാഞ്ജ പ്രഖ്യാപിച്ചിരിക്കുകയാണ്.

വാട്സപ്പ് സ്റ്റാറ്റസിൽ മോർഫ് ചെയ്ത ഒരു ചിത്രം പങ്കുവച്ച അഭിഷേക് ഹിരേമതിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഓൾഡ് ഹുബ്ബള്ളി പൊലീസ് സ്റ്റേഷനു മുന്നിൽ ആളുകൾ പ്രതിഷേധം നടത്തിയിരുന്നു. ഇതിനിടെ ഇവർ പൊലീസ് വാഹനങ്ങൾക്ക് കേട് വരുത്തി. അക്രമകാരികൾ തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. നിയമം കയ്യിലെടുക്കുന്നവർക്കെതിരെ ശക്തമായ നിരമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.

Story Highlights: whatsapp status violence custody

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here