Advertisement

‘അക്ഷയ ഒറിജിനൽ’; വ്യാജ കേന്ദ്രങ്ങള്‍ക്കെതിരെ ജാഗ്രത നിർദ്ദേശം

April 18, 2022
Google News 2 minutes Read

അക്ഷയ കേന്ദ്രങ്ങള്‍ക്ക് സമാന്തരമായി പ്രവർത്തിക്കുന്ന വ്യാജ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ക്കെതിരെ ജാഗ്രത നിർദ്ദേശം. ‘അക്ഷര’ ‘അക്ഷയ്’ തുടങ്ങിയ വ്യാജ പേരിൽ തട്ടിപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. വ്യാജന്മാർക്കെതിരെ പൊതുജനം ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം കളക്ടര്‍ നവ്ജ്യോത് ഖോസ അറിയിച്ചു.

സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രത്തില്‍ പൊതുജനങ്ങള്‍ സമര്‍പ്പിക്കുന്ന രേഖകള്‍ സുരക്ഷിതമായിരിക്കും. സർക്കാർ അംഗീകാരമുണ്ടെന്ന വ്യാജേന പ്രവര്‍ത്തിക്കുന്ന മറ്റ് ഓണ്‍ലൈന്‍ കേന്ദ്രങ്ങളില്‍ വ്യക്തിഗത വിവരങ്ങളും രേഖകളും ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വിവിധ ആവശ്യങ്ങള്‍ക്കായി സമീപിക്കുന്ന ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ അക്ഷയ കേന്ദ്രങ്ങളാണോയെന്ന് ഉറപ്പുവരുത്താന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്നും അക്ഷയ ചീഫ് കോര്‍ഡിനേറ്റര്‍ കൂടിയായ ജില്ലാ കളക്ടറുടെ അറിയിപ്പില്‍ പറയുന്നു.

Story Highlights: caution against fake akshaya centers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here