നിരപരാധികൾ കൊല്ലപ്പെടുന്നു, നിർഭാഗ്യകരം; അപലപിച്ച് ഗവർണർ

പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കൊലപാതകങ്ങൾ നിർഭാഗ്യകരമാണ്. നിരപരാധികൾ കൊല്ലപ്പെടുന്നത് സങ്കടകരമാണെന്നും ഗവർണർ പറഞ്ഞു. നിയമ വ്യവസ്ഥയിലുള്ള വിശ്വാസം വീണ്ടെടുക്കാനുള്ള നടപടിയെടുക്കണം. ക്രമസമാധാനം ഉറപ്പാക്കാൻ പൊലീസ് ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം കൊലപാതകത്തിന് തീവ്രവാദ സ്വഭാവമെന്ന് മന്ത്രി കെ.കൃഷ്ണൻ കുട്ടി പറഞ്ഞു. പൊലീസിന്റെ ഇടപെടൽ കർശനമാക്കുമെന്ന് സർവകക്ഷി യോഗത്തിന് ശേഷം മന്ത്രി വ്യക്തമാക്കി. എല്ലാവരേയും യോജിപ്പിച്ച് കൊണ്ടുപോകാൻ ശ്രമിക്കുമെന്ന് അദ്ദേഹം അറിയിച്ചു. അതിനിടെ സർവകക്ഷിയോഗം ബഹിഷ്‌കരിച്ച ബിജെപി നടപടിയെ മന്ത്രി വിമർശിച്ചു. തീരുമാനിച്ച് വന്നാൽ അനുനയിപ്പിക്കാൻ കഴിയില്ലെന്നായിരുന്നു വിമർശനം.
ബിജെപി നിലപാട് വ്യക്തമാക്കിയ ശേഷമാണ് ഇറങ്ങിപ്പോയത്. യോഗത്തില്‍ പങ്കെടുത്ത എല്ലാവരും കാര്യങ്ങള്‍ പറഞ്ഞു. അതില്‍ ചില വിമര്‍ശനങ്ങള്‍ ഉള്ളത് ഉള്‍ക്കൊണ്ട് മുന്നോട്ട് പോകും. പൊലീസ് ഏകപക്ഷീയമായി പെരുമാറുന്നു എന്നാണ് ബിജെപി അഭിപ്രായപ്പെട്ടത്. വര്‍ഗീയമായ ഒരു ചേരിതിരിവ് ഉണ്ടാകാതിരിക്കാനാണ് എല്ലാവരും ശ്രമിക്കേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തൊക്കെ നടപടികളാണോ വേണ്ടത് അതെല്ലാം പൊലീസ് സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: arif mohammad khan condemns palakkad double murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here