രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ഗീയതയെ ശക്തിപ്പെടുത്തുന്നു; എം വി ഗോവിന്ദന്‍ മാസ്റ്റര്‍

രാഷ്ട്രീയ കൊലപാതകങ്ങളിലൂടെ വര്‍ഗീയ ശക്തികളെ പരസ്പരം ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത് എന്ന് മന്ത്രി എം.വി ഗോവിന്ദന്‍മാസ്റ്റര്‍. നേതൃത്വത്തിനും ഇത് സംബന്ധിച്ച് ധാരണയുണ്ട്. ഭൂരിപക്ഷ വര്‍ഗീയതയാണ് ഏറ്റവും അപകടകരം. പൊലീസും സര്‍ക്കാരും വിചാരിച്ചാല്‍ ഇതൊന്നും അവസാനിക്കില്ല. സര്‍ക്കാരിന്റെ കുഴപ്പം ആണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
അതേസമയം കേരളത്തില്‍ മതഭീകരവാദം വളരുകയാണെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു. കേരളത്തിലെ സാഹചര്യത്തെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രിയെ ധരിപ്പിക്കും. ഭീകരവാദത്തിന് എതിരായുള്ള ബി.ജെ.പി പോരാട്ടം അമിത് ഷാ പങ്കെടുക്കുന്ന യോഗത്തില്‍ ആസൂത്രണം ചെയ്യുമെന്നും കെ. സുരേന്ദ്രന്‍ വ്യക്തമാക്കി.
ഈ മാസം 29നാണ് അമിത്ഷാ തലസ്ഥാനത്തെത്തുന്നത്. കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രവര്‍ത്തകരെ അണിനിരത്തി പൊതുസമ്മേളനം സംഘടിപ്പിക്കും. മതപുരോഹിതരുമായും പട്ടികജാതി, പട്ടിക വര്‍ഗ നേതാക്കന്മാരുമായും കൂടിക്കാഴ്ച നടത്തും
Story Highlights: mv govindhan master against political murders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here