കോടീശ്വരനാണ് പക്ഷേ കയറിക്കിടക്കാൻ വീടില്ല; ഇലോൺ മസ്‌ക്

ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയാണ് ഇലോൺ മസ്‌ക്. ‘ടെസ്ല’ മോട്ടോർസിൻറെയും, 2012ൽ റോക്കറ്റ് വിക്ഷേപിച്ച് ചരിത്രം സൃഷ്‌ടിച്ച ‘സ്പേസ് എക്സ്’ എന്നീ കമ്പനികളുടെ സ്ഥാപകനുമാണ് അദ്ദേഹം. കണക്കുകൾ അനുസരിച്ച് 269.5 ബില്യൺ ഡോളർ മൊത്തമൂല്യവുമായി ഇലോൺ മസ്‌ക് സമ്പന്നന്മാരിൽ ഒന്നാമതാണ്. ഇങ്ങനെയൊക്കെയാണെങ്കിലും തനിക്ക് സ്വന്തമായി ഒരു വീടുപോലും ഇല്ലെന്നാണ് ഇലോൺ മസ്‌ക് പറയുന്നത്.
ബ്രിട്ടീഷ് വ്യവസായി ക്രിസ് ആൻഡേഴ്സണുമായി നടത്തിയ അഭിമുഖത്തിലാണ് മസ്‌ക് ഇക്കാര്യം വെളിപ്പെടുത്തിയത്. തനിക്ക് സ്വന്തമായി സ്ഥലമോ വീടോ ഇല്ല. സുഹൃത്തുക്കൾക്കൊപ്പമാണ് കഴിയുന്നത്. ടെസ്‌ലയുടെ എഞ്ചിനീയറിംഗ് ബേ ഏരിയയിൽ എത്തിയാലും ഇങ്ങനെ തന്നെയാണ്. ആഡംബര നൗകയോ ചെറു വെള്ളമോ ഇല്ല. ഒരിക്കൽ പോലും അവധി എടുക്കാറില്ലെന്നും ഇലോൺ മസ്‌ക് പറയുന്നു.
ലോകമെമ്പാടുമുള്ള സമ്പത്തിന്റെ അസമത്വത്തെക്കുറിച്ചും ശതകോടീശ്വരന്മാർ ചെലവഴിച്ച പണത്തെക്കുറിച്ചും ഉള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മസ്‌ക്. വ്യക്തിഗത ഉപഭോഗത്തിനായി പണം ചെലവാക്കാറില്ല. സമയം ലാഭിക്കാൻ വിമാനം ഉപയോഗിക്കാറുണ്ട്. ഇതുവഴി അധ്വാനിക്കാൻ കൂടുതൽ സമയം ലഭിക്കുമെന്നും മസ്‌ക് കൂട്ടിച്ചേർത്തു. ഫോബ്‌സിന്റെ കണക്കനുസരിച്ച് മസ്‌കിന്റെ ആസ്തി 269.5 ബില്യൺ ഡോളറാണ്.
Story Highlights: Elon Musk Says He Doesn’t Own A Home
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here