അഫ്ഗാനിസ്ഥാനില്‍ സ്‌ഫോടന പരമ്പര; കുട്ടികളടക്കം ആറുപേര്‍ കൊല്ലപ്പെട്ടു
April 19, 2022
2 minutes Read

അഫ്ഗാനിസ്ഥാനിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ കുട്ടകളടക്കം ആറുപേര്‍ കൊല്ലപ്പെട്ടു. കാബൂളിലെ സ്‌കൂളിന് സമീപം മൂന്നിടത്താണ് തുടര്‍ച്ചയായി സ്‌ഫോടനം നടന്നത്. ട്യൂഷന്‍ സെന്ററിന് സമീപമുണ്ടായ സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു.
മൂന്ന് സ്‌ഫോടനങ്ങളാണ് പ്രദേശത്ത് തുടര്‍ച്ചയായി നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.അബ്ദുള്‍ റഹീം ഷഹീദ് ഹൈസ്‌കൂളും മുംതാസ് എജ്യുക്കേഷണല്‍ സെന്ററും ആക്രമിക്കപ്പെട്ട സ്ഥാപനങ്ങളില്‍പ്പെടുന്നു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
2021 മെയില്‍ പ്രദേശത്തെ സയ്യിദ് അല്‍-ശുഹാദ ഗേള്‍സ് സ്‌കൂളില്‍ നടന്ന ബോംബാക്രമണത്തില്‍ വിദ്യാര്‍ത്ഥികളടക്കം 85 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Story Highlights: explosions in Kabul schools At least six dead
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement