Advertisement

ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പഞ്ചാബിനെ തകർത്ത് ഗോകുലം കേരള എഫ്‍സി

April 19, 2022
Google News 2 minutes Read
gokulam

ഐ ലീഗിൽ ഗോകുലം കേരള എഫ്‍സി ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് റൗണ്ട്ഗ്ലാസ് പഞ്ചാബിനെ തോൽപ്പിച്ച് വിജയക്കുതിപ്പ് തുടരുന്നു. ഗോകുലത്തിനായി അമിനു ബൗബ (13), ലൂക്ക മാജ്സെൻ (63) എന്നിവരാണ് ഗോൾവല കുലുക്കിയത്. പഞ്ചാബ് താരം ജോസഫ് ചാൾസ് യാർണി 73–ാം മിനിറ്റിൽ വഴങ്ങിയ സെൽഫ് ഗോളാണ് ഗോകുലത്തിന്റെ മൂന്നാം ഗോൾ. ഇരുടീമും ആക്രമിച്ചു മുന്നേറിയ കളിയിൽ ഓരോ നിമിഷവും കളിയുടെ ഗതിമാറികൊണ്ടിരുന്നു.

Read Also : ഐ ലീഗിൽ ഗോകുലത്തിൻ്റെ ആറാട്ട്; കെങ്ക്രെ എഫ്‌സിയെ പരാജയപ്പെടുത്തി

12 മൽസരങ്ങളിൽനിന്ന് ഒൻപതു വിജയവും മൂന്നു സമനിലയുമായി ഒന്നാം സ്ഥാനത്താണ് ഗോകുലം. രണ്ടാം സ്ഥാനക്കാരായ മുഹമ്മദൻസുമായുള്ള ഗോകുലത്തിന്റെ പോയിന്റ് വ്യത്യാസം ഈ വിജയത്തോടെ നാലായി ഉയരുകയും തെയ്തു. മുൻ വർഷം മുതലുള്ള കണക്കനുസരിച്ച് ഐ ലീഗിൽ ഗോകുലം തോൽവിയറിയാതെ പൂർത്തിയാക്കുന്ന 17–ാം മത്സരമാണ് ഇന്നുകഴിഞ്ഞത്.

ആദ്യഘട്ടത്തിൽ പഞ്ചാബ് തുടരെ അഴിച്ചുവിട്ട ആക്രമണങ്ങൾ ഗോകുലം ഫലപ്രദമായി തടഞ്ഞു. ആദ്യപകുതിയിൽ ഗോൾ നേടിയ ബൗബ രണ്ടാം പകുതിയിൽ പഞ്ചാബിന്റെ സമനില ഗോളിനു വഴിവച്ചെങ്കിലും, പിന്നീട് ഗോകുലത്തിന് മൂന്നാം ഗോൾ നേടാൻ വഴിയൊരുക്കി കളിയിലെ താരമായി.
ഗോകുലത്തിനായി ആദ്യ ഗോൾ നേടിയ അമിനു ബൗബ 48–ാം മിനിറ്റിലാണ് സെൽഫ് ഗോൾ വഴങ്ങിയത്.

Story Highlights: Gokulam Kerala FC defeats Punjab in I-League

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here