സൗജന്യ രക്തദാന-നേത്ര പരിശോധനാ ക്യാമ്പ് നടത്തി ഗോകുലം കേരള എഫ്‌സിയുടെ ആരാധകക്കൂട്ടായ്മ ബറ്റാലിയ

സൗജന്യ രക്തദാന-നേത്ര പരിശോധനാ ക്യാമ്പ് നടത്തി ഐ ലീഗ് ക്ലബായ ഗോകുല കേരളം എഫ് സിയുടെ ഔദ്യോഗിക ആരാധകക്കൂട്ടായ്മയായ ബറ്റാലിയ. ഗോകുലം ഗ്രൂപ്പ് ചെയർമാനായ ശ്രീ ഗോകുലം ഗോപാലന്റെ ജന്മദിനത്തിനോട് അനുബന്ധിച്ചാണ് ക്യാമ്പ് നടത്തിയത്. ജൂലൈ 22ന് ഗോകുലം കേരള ടീം ക്ലബ് ഹൗസിൽ വെച്ചായിരുന്നു ക്യാമ്പ്. [Gokulam Kerala FC fan group Batalia]
Read Also: ഇന്ത്യൻ ഫുട്ബോളിന് പുതിയ പരിശീലകൻ ഉടൻ; മൂന്നുപേരുടെ ചുരുക്കപ്പട്ടികയായി
കോഴിക്കോടുള്ള ട്രിനിറ്റി ഐ ഹോസ്പിറ്റലിന്റെയും, കാലിക്കറ്റ് ഗവൺമെന്റ് ജനറൽ ആശുപത്രിയുടെയും സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്. കോഴിക്കോട് കോട്ടോളിയിലുള്ള ടീം ക്ലബ് ഹൗസിൽ വച്ച് നടന്ന ക്യാമ്പിൽ ഗോകുലം കേരള എഫ്‌സി ടീം ഒഫീഷ്യൽസ്, ബറ്റാലിയ അംഗങ്ങൾ, ഗോകുലം ചിറ്റ്‌സിലെ ജീവനക്കാർ, വിവിധ ഗോകുലം സ്‌കൂളുകളിൽ നിന്നുള്ള സ്റ്റാഫുകളും പങ്കുചേർന്നു. രക്തദാന-നേത്ര പരിശോധനാ ക്യാമ്പിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകളും ഗോകുലം കേരള എഫ്‌സിയുടെ ജേഴ്‌സികളും വിതരണം ചെയ്തു.
Story Highlights : Gokulam Kerala FC fan group Batalia conducts free blood donation and eye check-up camp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here