Advertisement

മലബാറിയൻസ് ഇഫ്താർ സംഗമം

March 25, 2025
Google News 3 minutes Read

പെരുന്നാളിന്റെ സന്തോഷം പങ്കുവെക്കാൻ ഒത്തുകൂടി ഗോകുലം കേരളം fc യുടെ ആരാധകർ. ‘ബറ്റാലിയ’ എന്ന ആരാധക കൂട്ടത്തിന്റെ നേതൃത്വത്തിൽ ഗോകുലം ടവറിൽ വെച്ച് സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ പ്രമുഖർ പങ്കുചേർന്നു.

ഗോകുലം ഗ്രൂപ്പിന്റെ DGM ആയ ബൈജു. എം, ഗോകുലം സീനിയർ മെൻസ് ടീം മാനേജർ നിക്കി, മീഡിയ മാനേജർ സുഫൈൽ, കിറ്റ് മാനേജർ ആരിഫ് എന്നിവർ ക്ലബ്ബിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു. ഗോകുലം കേരളയുടെ ഐ-ലീഗ് ടീം ക്യാപ്റ്റൻ സെർജിയോ ലാമാസിന്റെ സാന്നിധ്യം പരിപാടിയുടെ ഭംഗി കൂട്ടി.

ഗോകുലം fc യോടുള്ള സ്നേഹം പങ്കിടാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 60ഓളം ബറ്റാലിയ അംഗങ്ങളും, ഗോകുലം കേരളയുടെ KPL ടീം അംഗങ്ങളും പങ്കെടുത്തു. സോഹൻ, റോഷൻ, മുബഷിർ, ജുഗൽ, മൂസ, അഭിഷേക് തുടങ്ങിയവരാണ് പെരുന്നാളും ഫുട്ബോൾ പ്രേമവും ഒന്നിച്ച ഇഫ്താർ വിരുന്നിനു നേതൃത്വം നൽകിയത്.

Story Highlights :Gokulam Kerala FC fans gather to share the joy of the ifthar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here