Advertisement

പോയിന്റ് പട്ടികയിലും കളത്തിലും മുന്നേറണം; ഗോകുലം കേരള ഐ ലീഗ് ചാമ്പ്യന്മാരായി ISL എൻട്രി നേടാൻ ഇങ്ങനെ സംഭവിക്കണം

April 1, 2025
Google News 2 minutes Read

ത്രില്ലിംഗ് ഫോട്ടോ ഫിനിഷിലേക്കാണ് 2024-2025 ഐ ലീഗ് പോകുന്നത്, ഒരു മത്സരമകലെ ഐ ലീഗ് കിരീടവും ISL എൻട്രിയും കാത്തിരിക്കുകയാണ് മലയാളികളുടെ സ്വന്തം ഗോകുലം കേരളയടക്കം പ്രധാനമായും മൂന്ന് ടീമുകൾ. നിലവിൽ ലീഗിൽ ഒന്നാമതുള്ള ചർച്ചിൽ ബ്രദേഴ്‌സിനും രണ്ടാമതുള്ള ഇന്റർ കാശിയ്ക്കും 39 പോയിന്റ് വീതമുള്ളപ്പോൾ 37 പോയിന്റോടെ മൂന്നാമതാണ് ഗോകുലം.

ചർച്ചിലിനാണ് കാര്യങ്ങൾ കൂടുതൽ എളുപ്പം അടുത്തമത്സരത്തിൽ റിയൽ കാശ്മീരിനോട് തോൽക്കാതിരുന്നാൽ അവർക്ക് കിരീടത്തിൽ മുത്തമിടാനാകും. പക്ഷെ നിലവിൽ പോയിന്റ് പട്ടികയിൽ നാലാമതുള്ള റിയൽ കശ്മീരിനെ എളുപ്പത്തിൽ മറികടക്കാനുമാകില്ല. രാജസ്ഥാനെ അവസാന മത്സരത്തിൽ നേരിടുന്ന ഇന്റർ കാശിയ്ക്ക് വിജയം അനിവാര്യമാണ്, വിജയം നേടാൻ കഴിഞ്ഞാൽ തന്നെ ചർച്ചിലിന്റ് വിജയ പരാജയങ്ങളിൽ ആശ്രയിച്ചിരിക്കും കിരീട വിജയം

മലയാളികളുടെ സ്വന്തം ഗോകുലം കേരള തുടർ തോൽവിയുടെ ആദ്യ പകുതിയ്ക്ക് ശേഷം വിജയങ്ങളിലേക്ക് കുതിച്ചാണ് കിരീടത്തിന്റെ തൊട്ടരികിലെത്തിയിരിക്കുന്നത്. അവസാന മത്സരത്തിൽ ഡെംപോയെ പരാജയപ്പെടുത്തണം എന്നത് ഗോകുലത്തിന് അനിവാര്യമാണ്. നിലവിലെ സാഹചര്യത്തിൽ അത് വലിയ ബുദ്ധിമുട്ടല്ല , വിജയം നേടാനായാൽ തന്നെ ചർച്ചിൽ ബ്രദേഴ്‌സിനെ റിയൽ കാശ്മീർ തോൽപ്പിക്കണം.

കളത്തിലെ കളികൾക്കൊപ്പം പോയിന്റ് പട്ടികയിലെ കണക്ക് കൂട്ടലും ഗോകുലത്തിന്റെ കിരീട വിജയത്തിലും ഐഎസ്എൽ പ്രവേശനത്തിലും നിർണായകമാണ്. കാത്തിരിക്കാം മലബാറിയൻസിന്റെ കിരീട വിജയാഘോഷം കാണാൻ. മൂന്നാം ഐ ലീഗ് കിരീടമാണ് ഗോകുലത്തിന്റെ ലക്ഷ്യം.

Story Highlights : Gokulam Kerala to become I-League champions and gain ISL entry

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here