പ്രതിഭകളെ ആകര്‍ഷിക്കാന്‍ യുഎഇ; ഇനി സ്‌പോണ്‍സറില്ലാതെ അഞ്ച് വര്‍ഷം ഗ്രീന്‍ വിസ

സ്‌പോണ്‍സറോ ഉടമയോ ഇല്ലാതെ യുഎഇില്‍ അഞ്ച് വര്‍ഷം താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യാന്‍ അനുവദിക്കുന്ന ഗ്രീന്‍ വിസ പ്രഖ്യാപിച്ച് യുഎഇ. പ്രതിഭകള്‍, വിദഗ്ധരായ പ്രൊഫഷണലുകള്‍, ഫ്രീലാന്‍സര്‍മാര്‍, നിക്ഷേപകര്‍, സംരംഭകര്‍ എന്നിവരെ കൂടുതലായി ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. (green visa uae)
വിദഗ്ധ തൊഴിലാളികള്‍ക്ക് വേണ്ട മിനിമം യോഗ്യത ഡിഗ്രിയാണ്. സ്‌പോണ്‍സറോ ഉടമയോ ഇല്ലെങ്കിലും ജോലിക്കെത്തുന്നയാള്‍ക്ക് ഏതെങ്കിലും കമ്പനിയുമായി തൊഴില്‍ കരാറുണ്ടായിരിക്കണം. റസിഡന്‍സ് പെര്‍മിറ്റ് റദ്ദാക്കപ്പെടുകയോ കാലഹരണപ്പെടുകയോ ചെയ്തതിന് ശേഷവും രാജ്യത്ത് തുടരുന്നതിന് ആറ് മാസം വരെ നീളുന്ന ദൈര്‍ഘ്യമേറിയ ഫ്‌ലെക്‌സിബിള്‍ ഗ്രേസ് പിരീഡുകളും യുഎഇ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഗ്രീന്‍ വിസ നല്‍കുന്നവര്‍ മുന്‍വര്‍ഷം കുറഞ്ഞത് 3,60,000 ദിര്‍ഹം വരുമാനമുണ്ടാക്കിയിരിക്കണം. യുഎഇയില്‍ റിട്ടയര്‍മെന്റ് പദ്ധതിയിടുന്നവര്‍ക്കും ഗ്രീന്‍ വിസ ലഭിക്കും. യുഎഐയില്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ നിക്ഷേപമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കിയാല്‍ ഗ്രീന്‍ വിസ ലഭിക്കും.
Story Highlights: green visa uae
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here