Advertisement

‘ഇഡ്‌ലി ഐസ്‌ക്രീം’ വേണോ? വൈറലായി വിചിത്ര കോമ്പിനേഷൻ

April 19, 2022
Google News 3 minutes Read

ജീവത്തുടിപ്പിന് അടിസ്ഥാന ഘടകമാണ് ഭക്ഷണം. ഓരോ ജന വിഭാഗത്തിനും അവരുടെതായ ഭക്ഷ്യ സംസ്കാരം ഉണ്ട്. അത് ഉരുവം കൊള്ളുക അതാതു ഭൂപ്രകൃതിയിൽ നിന്ന് ലഭ്യമാകുന്ന വിഭങ്ങളുടെ സ്വഭാവം അനുസരിച്ചും, ഏതേതുകാലാവസ്ഥയില്‍ ഏതേതുഭക്ഷണമാണ് അനുയോജ്യമാകുക എന്നതിന്റെ അടിസ്ഥാനത്തിലുമാണ്. എന്നാൽ അന്നുമുതൽ ഇന്നുവരെ വ്യത്യസ്ത രുചി തേടിയുള്ള യാത്ര തുടരുകയാണ് ഭക്ഷണപ്രിയർ.

പലതരത്തിലുള്ള ഭക്ഷണ സംയോജനം നമ്മൾ കണ്ടിട്ടുണ്ട്. പക്ഷേ ആവി പറക്കുന്ന ഇഡ്‌ലിയും, നല്ല തണുത്ത ഐസ്ക്രീമും തമ്മിലുള്ള ‘ഇഡ്‌ലി ഐസ്‌ക്രീം’ കോമ്പിനേഷൻ കേട്ടിട്ടുണ്ടോ? ഇഡ്‌ലിയും ഐസ്‌ക്രീമോ…അതെന്ത് കോംബോ എന്നല്ലേ നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്? എന്നാൽ അങ്ങനെ ഒരു വിചിത്ര കോമ്പിനേഷനുമായി സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് ഡൽഹിയിലെ ഒരു ഭക്ഷണ വ്യാപാരി.

‘ദി ഗ്രേറ്റ് ഇന്ത്യൻ ഫുഡി’യാണ് ഇഡ്‌ലി ഐസ്‌ക്രീമിൻ്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. രണ്ട് ഇഡ്‌ലി നുറുക്കി അതിലേക്ക് എരിവുള്ള വെള്ളചമ്മന്തി ഒഴിക്കുന്നു. പിന്നീട് അൽപ്പം സാമ്പാർ കൂടി ചേർക്കുന്നു, ഐസ്ക്രീം അല്ല എന്തായാലും സാമ്പാറില്ലാതെ എന്ത് ഇഡ്‌ലി… ശേഷം ഫ്രീസിംഗ് ടേബിളിൽ ഒന്ന് പരത്തിയെടുക്കുമ്പോൾ ‘ഇഡ്‌ലി ഐസ്‌ക്രീം’ റെഡി. ഇൻസ്റ്റഗ്രാമിലെ വിഡിയോ ഇതിനോടകം ട്രെൻഡിംഗായി മാറി കഴിഞ്ഞു.

‘ദോശ ഐസ്‌ക്രീമിന്’ ശേഷം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ‘ഇഡ്‌ലി ഐസ്‌ക്രീം’ പലർക്കും അത്രകണ്ട് ദഹിച്ചിട്ടില്ല. സമ്മിശ്ര അഭിപ്രായമാണ് പ്രതികരണമാണ് ഇഡ്‌ലി ഐസ്‌ക്രീമിന് ലഭിക്കുന്നത്. വിഡിയോയ്ക്ക് ഇതുവരെ 1.8 ലക്ഷത്തിലധികം വ്യൂസ് ലഭിച്ചിട്ടുണ്ട്.

Story Highlights: Idli ice-cream by a Delhi eatery

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here