ബിഹാർ പിസിസി അധ്യക്ഷനാകാൻ കനയ്യ കുമാർ ?

സിപിഐ വിട്ട് കോൺഗ്രസിലെത്തിയ യുവനേതാവ് കനയ്യ കുമാറിന് സുപ്രധാന പദവി നൽകാനൊരുങ്ങി ഐഎസിസി നേതൃത്വം. ബിഹാർ പിസിസി പ്രസിഡന്റായി കനയ്യ കുമാറിനെ നിയമിക്കാൻ കളമൊരുങ്ങുന്നു. മദൻ മോഹൻ ഝാ രാജിവച്ച സാഹചര്യത്തിലാണ് ഹൈക്കമാൻഡിന്റെ തിരക്കിട്ട നീക്കം.
തെരഞ്ഞെടുപ്പിലെ തിരിച്ചടി അതിജീവിക്കാൻ നിർണായക നീക്കവുമായി കേൺഗ്രസ് നേതൃത്വം നീങ്ങുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.
വ്യാഴാഴ്ചയാണ് മദൻ മോഹൻ ഝാ ബിഹാർ പിസിസി സ്ഥാനം രാജിവച്ചത്. ഈ സ്ഥാനത്തേക്ക് മുസ്ലിം സമുദായത്തിൽ നിന്നുള്ള വ്യക്തിയേയോ, ദളിത് വിഭാഗത്തിലെ പ്രതിനിധിയേയോ അല്ലെങ്കിൽ ഭൂമിഹാർ വിഭാഗത്തിൽപ്പെട്ട വ്യക്തിയേയോ ആകും പരിഗണിക്കുകയെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
കനയ്യ കുമാർ ഭൂമിഹർ വിഭാഗത്തിൽ നിന്നാണ്. അതുകൊണ്ട് തന്നെ ബിഹാറിലെ പ്രബലമായ ഭൂമിഹർ സുമദായത്തിന്റെ പിന്തുണ നേടാൻ കനയ്യ കുമാറിന് സാധിക്കുമെന്നാണ് പാർട്ടി വിലയിരുത്തൽ. ഒപ്പം എൻഡിഎ ഭരണത്തിൽ അസ്വസ്ഥരായ യുവജനങ്ങളെ ഒപ്പം നിർത്താനും കനയ്യയ്ക്കാകുമെന്ന് പാർട്ടി കണക്ക് കൂട്ടുന്നു.
Story Highlights: kanhaiya kumar next bihar pcc chief
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here