പറഞ്ഞ വില സമ്മതമാണെങ്കില്‍ ബോര്‍ഡ് ശമ്പള ഇനത്തില്‍ ഒരു പൈസ പോലും നഷ്ടപ്പെടില്ല; ട്വിറ്ററിനെ വിടാതെ മസ്‌ക്

ട്വിറ്ററിനെ ഏറ്റെടുക്കാനുള്ള ഇലോണ്‍ മസ്‌കിന്റെ ശ്രമങ്ങളെ പ്രതിരോധിക്കുന്നതിനായി അവസാന അടവായ ‘വിഷ ഗുളിക’ മാര്‍ഗം പോലും ട്വിറ്റര്‍ തേടുന്നതിനിടെ വീണ്ടും വാഗ്ദാനവുമായി മസ്‌ക്. തന്റെ ഡീല്‍ വിജയിച്ചാല്‍ ബോര്‍ഡ് ശമ്പളയിനത്തില്‍ ഒരു പൈസ പോലും എടുക്കില്ലെന്നും ഇതുവഴി പ്രതിവര്‍ഷം മൂന്ന് മില്യണ്‍ ഡോളര്‍ ലാഭിക്കാനാകുമെന്നും മസ്‌ക് പറഞ്ഞു. താന്‍ ട്വിറ്ററിനെ ഏറ്റെടുക്കുന്നതോടെ ബോര്‍ഡ് ശമ്പളം വെറും പൂജ്യം ഡോളറാക്കി വെട്ടിച്ചുരുക്കുമെന്നാണ് മസ്‌ക് അറിയിച്ചിരിക്കുന്നത്.
ട്വിറ്റര്‍ മസ്‌ക് ഏറ്റെടുക്കാതിരിക്കാനാണ് വിഷ ഗുളിക എന്ന പേരില്‍ അറിയപ്പെടുന്ന ഷെയര്‍ഹോള്‍ഡേഴ്‌സ് റൈറ്റ്‌സ് പ്ലാന്‍ ട്വിറ്റര്‍ നടപ്പിലാക്കുന്നത്. 9.1 ശതമാനം ഓഹരികള്‍ മസ്‌കിന്റെ കൈയ്യിലാണെന്നിരിക്കെ കമ്പനിയുടെ ഓഹരികള്‍ വിപണിയില്‍ വിലകുറച്ച് ലഭ്യമാക്കിക്കൊണ്ട് മസ്‌കിന്റെ ഓഹരി ശതമാനം കുറയ്ക്കാനാണ് വിഷ ഗുളികയിലൂടെ ട്വിറ്റര്‍ ഉദ്ദേശിക്കുന്നത്.
41 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍ വാങ്ങാന്‍ തയാറാണെന്നാണ് മസ്‌ക് അറിയിച്ചിരുന്നത്. ഓഹരി ഒന്നിന് 54.20 ഡോളര്‍ നല്‍കുമെന്നാണ് ഇലോണ്‍ മസ്‌കിന്റെ വാഗ്ദാനം. മികച്ച വില തന്നെയാണ് താന്‍ നിര്‍ദേശിക്കുന്നത്. തന്റെ ആവശ്യം അംഗീകരിക്കണമെന്നും മസ്‌ക് ട്വിറ്റര്‍ ചെയര്‍മാനോട് ആവശ്യപ്പെട്ടു.
ഇലോണ്‍ മസ്‌ക് ട്വിറ്ററിന്റെ ഓഹരികള്‍ സ്വന്തമാക്കിയതോടെ അദ്ദേഹം ട്വിറ്റര്‍ ഡയറക്ടര്‍ ബോര്‍ഡിന്റെ ഭാഗമാകുമെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ട്വിറ്റര്‍ ബോര്‍ഡില്‍ അംഗമാകാന്‍ മസ്‌ക് വിസമ്മതിച്ചതായി ട്വിറ്റര്‍ സിഇഒ പരാഗ് അഗ്രവാള്‍ അറിയിച്ചതോടെ ഈ സാധ്യത അവസാനിക്കുകയായിരുന്നു. എന്തുകൊണ്ടാണ് അവസാന നിമിഷത്തിലെ പിന്മാറ്റത്തിന് പിന്നിലെ കാരണമെന്ന് ചോദ്യങ്ങള്‍ ഉയരുന്നുണ്ടെങ്കിലും വ്യക്തമായ ഉത്തരം ട്വിറ്റര്‍ വെളിപ്പെടുത്തിയിരുന്നില്ല. മൂന്ന് ബില്യന്‍ ഡോളറോളം ചെലവിട്ടാണ് ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരികള്‍ ഇലോണ്‍ മസ്‌ക് സ്വന്തമാക്കിയത്. ട്വിറ്ററില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് മസ്‌ക് പറഞ്ഞിരുന്നു.
Story Highlights: elon musk new claim for twitter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here