Advertisement

വേട്ടയ്ക്കിടെ മരത്തിൽ നിന്ന് വീണ് പുള്ളിപ്പുലി ചത്തു

April 19, 2022
Google News 1 minute Read

മധ്യപ്രദേശിലെ സിയോനിയിൽ മരത്തിൽ നിന്ന് വീണ് പുള്ളിപ്പുലി ചത്തു. കുരങ്ങിനെ വേട്ടയാടുന്നതിനിടെ 25 അടി ഉയരമുള്ള മരത്തിൽ നിന്നും വീഴുകയായിരുന്നു. ഇന്ന് രാവിലെ പെഞ്ച് ടൈഗർ റിസർവിൽ (പിടിആർ) ആണ് സംഭവം.

രാവിലെയാണ് റിസർവിലെ കുറൈ റേഞ്ചിൽ പെൺപുലിയുടെയും കുരങ്ങിന്റെയും ജഡങ്ങൾ കണ്ടെത്തിയത്. 8 വയസ്സ് പ്രായമുള്ള പുള്ളിപ്പുലിയുടെ വാരിയെല്ലും നട്ടെല്ലും ഒടിഞ്ഞിരുന്നു. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ക്ഷതമുണ്ട്. കുരങ്ങിൻ്റെ കഴുത്തിൽ പുലിയുടെ പല്ലിന്റെ പാടുകൾ കണ്ടെത്തി.

ഇരയ്‌ക്കൊപ്പം മരത്തിൽ കയറുന്നതിനിടെ പുലി സമനില തെറ്റി വീണതാകാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സെർച്ച് ഡോഗ് ടീമും ഉദ്യോഗസ്ഥരും പ്രദേശത്ത് സമഗ്രമായ പരിശോധന നടത്തിയെന്നും സംഭവസ്ഥലത്ത് സംശയാസ്പദമായ പ്രവർത്തനങ്ങളൊന്നും കണ്ടെത്തിയില്ലെന്നും പിടിആർ ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു.

നടപടിക്രമങ്ങൾക്ക് ശേഷം നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ(എൻ‌ടി‌സി‌എ) മാർഗ്ഗനിർദ്ദേശ പ്രകാരം മൃതദേഹം സംസ്കരിച്ചെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Story Highlights: leopard dies falling from tree in mp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here