എന്‍റെ കേരളം പ്രദർശന വിപണന മേള ഇന്ന് മുതല്‍ കോഴിക്കോട് ബീച്ചിൽ

രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് നടത്തുന്ന മെഗാ പ്രദർശന വിപണന മേളയ്‌ക്ക് ഇന്ന് തുടക്കമാകും. എന്റെ കേരളം എന്ന് പേരിട്ട മേള കോഴിക്കോട് ബീച്ചിൽ ഇന്ന് മുതൽ (ഏപ്രിൽ 19) മുതൽ 26 വരെയാണ് നടക്കുക. രാവിലെ 9 മുതൽ രാത്രി 10 വരെയാണ് മേള ഉണ്ടായിരിക്കുക.
ഒന്നാം വാർഷികാഘോഷത്തിന്റെ കോഴിക്കോട് ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് നിർവഹിക്കുക. ഇന്ന് വൈകിട്ട് ആറ് മണിക്കാണ് ഉദ്ഘാടന സമ്മേളനം നടക്കുക. വനം മന്ത്രി എ കെ ശശീന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ മുഖ്യാതിഥിയാകും. എംപിമാർ എംഎൽഎമാർ സാംസ്‌കാരിക രാഷ്‌ട്രീയ രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
മേളയോടനുബന്ധിച്ച് കലാ സാംസ്‌കാരിക പരിപാടികളും സെമിനാറുകളും ചർച്ചകളും നടക്കും. വൈകിട്ട് നാല് മണിക്ക് മുതലക്കുളം ബീച്ചില്‍ സാംസ്കാരിക ഘോഷയാത്ര നടക്കും.
Read Also : എന്‍റെ കേരളം പ്രദർശന വിപണന മേള നാളെ മുതല്‍ കോഴിക്കോട് ബീച്ചിൽ
മെഗാ പ്രദർശന വിപണന മേളയുടെ കവാടം കനോലി കനാലിന്റെ മാതൃകയിലാണ്. മേളയുടെ ഭാഗമായി 218 സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന ദിവസമൊഴികെ മേള നടക്കുന്ന ആറ് ദിവസങ്ങളിലും സെമിനാറുകൾ നടക്കും. പണ്ഡിറ്റ് സുഖദേ ബാദുരിയുടെ ഗസൽ, വിധു പ്രതാപിന്റേയും ടീമിന്റേയും ഓർക്കസ്ട്ര, ഗായിക സിത്താരയുടെ സിത്താര മലബാറിക്കസ്, ഹരീഷ് കണാരനും സംഘവും അവതരിപ്പിക്കുന്ന ഉത്സവ രാവ്, കണ്ണൂർ ഷെരീഫിന്റേയും സംഘത്തിന്റേയും ഇശൽ നിലാവ് തുടങ്ങിയ വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
Story Highlights: Pinarayi Vijayan Government Anniversary Celebration Kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here