Advertisement

എം.വി ഗോവിന്ദന്റെ പ്രസ്താവന കലക്ക വെള്ളത്തിൽ മീൻ പിടിക്കൽ; വി.ഡി സതീശൻ

April 19, 2022
1 minute Read

മന്ത്രി എം. വി ഗോവിന്ദന്റെ പ്രസ്താവന കലക്കവെള്ളത്തിൽ മീൻ പിടിക്കലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയത ഒരുപോലെ ആപത്താണെന്ന് അദേഹം പറഞ്ഞു. ന്യൂനപക്ഷ വർഗീയതയ്ക്ക് കാരണം ഭൂരിപക്ഷ വർഗീയതയെന്ന മന്ത്രിയുടെ വാദം വി ഡി സതീശൻ തള്ളി.

ഭൂരിപക്ഷ വര്‍ഗീയത ഏറ്റവും അപകടകരമെന്നായിരുന്നു മന്ത്രി എം വി ഗോവിന്ദന്റെ പ്രസ്താവന. ഭൂരിപക്ഷ വര്‍ഗീയതയാണ് ന്യൂനപക്ഷ വര്‍ഗീയതയുണ്ടാക്കുന്നത്. രണ്ട് ഭീകരതയും ജനങ്ങള്‍ക്ക് ഭീഷണിയാണെന്നും മന്ത്രി പറഞ്ഞിരുന്നു. ഭൂരിപക്ഷ വര്‍ഗീയതയാണ് ഈ രാജ്യത്ത് ഹിന്ദു രാഷ്ട്രം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. ഹിന്ദു രാഷ്ട്രം ഉണ്ടാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ന്യൂനപക്ഷ വിരോധം. ന്യൂനപക്ഷ വിരോധത്തിന്‍റെ ഭാഗമായാണ് സംഘര്‍ഷങ്ങള്‍ രൂപപ്പെട്ട് വരുന്നത്. സ്വഭാവികമായും ഭൂരിപക്ഷ വര്‍ഗീയതയാണ് ഏറ്റവും അപകടകാരിയായ വര്‍ഗീയത. വർഗീയ സംഘര്‍ഷങ്ങളിലൂടെ സംഘടന ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നുണ്ട്. സര്‍ക്കാരും പൊലീസും മാത്രം വിചാരിച്ചാല്‍ അക്രമം ഒഴിവാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Read Also : വിമര്‍ശനങ്ങളെ ഗൗരവത്തോടെ കാണുന്നു; സില്‍വര്‍ ലൈന്‍ ഡിപിആറില്‍ മാറ്റം വരുത്തുമെന്ന് മന്ത്രി എംവി ഗോവിന്ദന്‍

അങ്ങോട്ടും ഇങ്ങോട്ടും കൊന്നിട്ട് ഇതെല്ലാം സര്‍ക്കാരിന്റെ കുഴപ്പമാണെന്നാണ് ആര്‍എസ്എസും എസ്ഡിപിഐയും പറഞ്ഞുകൊണ്ടിരിക്കുന്നത്. വര്‍ഗീയ കലാപവും പ്രശ്‌നങ്ങളും ഉണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് ഇരുപക്ഷവും നടത്തികൊണ്ടിരിക്കുന്നത്. പരസ്പരം ശക്തികാണിക്കുന്നതിന് വേണ്ടിയാണ് ഈ അക്രമങ്ങള്‍ അഴിച്ചുവിടുന്നതെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞിരുന്നു.

Story Highlights: VD Satheesan on MV Govindan’s statement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top