54 ദിവസം നീണ്ട യുദ്ധം, ചുറ്റും ഉപരോധത്തിന്റെ പൂട്ട്; റഷ്യന്‍ സമ്പദ് വ്യവസ്ഥയുടെ ഇപ്പോഴത്തെ നിലയെന്ത്?

ലോകം മുഴുവന്‍ അപലപിക്കുന്ന അധിനിവേശ നീക്കങ്ങളുമായി റഷ്യന്‍ സൈന്യം യുക്രൈനിലെത്തിയിട്ട് 54 ദിവസങ്ങള്‍ പിന്നിടുകയാണ്. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ യുദ്ധത്തില്‍ നേരിട്ടിടപെടാതെ റഷ്യയ്ക്ക് മേല്‍ സാമ്പത്തിക ഉപരോധം കടുപ്പിക്കാനാണ് തീരുമാനിച്ചത്. അമേരിക്കയ്ക്ക് പിന്നാലെ പല രാജ്യങ്ങളും റഷ്യയ്ക്കുമേല്‍ ഉപരോധങ്ങളുടെ ചരട് വലിച്ചുമുറുക്കി. വിട്ടുകൊടുക്കാന്‍ തയാറല്ലാതെ യുക്രൈനും ചെറുത്തുനില്‍പ്പ് തുടരുകയാണ്. ഇരു സൈന്യങ്ങളും ഇരു രാജ്യങ്ങളും ദുര്‍ബലമാകുകയാണെങ്കിലും യുദ്ധം അവസാനിക്കുന്നില്ല. യുദ്ധത്തിന്റേയും ഉപരോധങ്ങളുടേയും പശ്ചാത്തലത്തില്‍ റഷ്യന്‍ സമ്പദ് വ്യവസ്ഥ ഏത് വിധത്തിലുള്ള സമ്മര്‍ദമാണ് നേരിടുന്നതെന്ന ചോദ്യമാണ് ലോകത്ത് വിവിധയിടങ്ങളില്‍ നിന്നും ഉയര്‍ന്ന് കേള്‍ക്കുന്നത്. (what is the current situation russian economy)
ഏകദേശം മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ സമ്മര്‍ദമാണ് റഷ്യന്‍ സമ്പദ്രംഗം ഇപ്പോള്‍ നേരിടുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. കൃത്യമായ കണക്കുകള്‍ പുറത്തുവന്നിട്ടില്ലെങ്കിലും റഷ്യന്‍ ജിഡിപിയില്‍ കുറഞ്ഞത് എട്ട് മുതല്‍ പത്ത് ശതമാനം ഇടിവെങ്കിലും ഉണ്ടായിരിക്കുമെന്നാണ് വിദഗ്ധരുടെ കണക്ക്.
സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം 1992ലും 1994ലും റഷ്യന്‍ ജിഡിപി യഥാക്രമം 14.5%, 12.6% ഇടിഞ്ഞിരുന്നു. ഇതിന് സമാനമായ ഇടിവാണ് സമ്പദ് വ്യവസ്ഥയില്‍ ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
എണ്ണ, വാതകം മുതലായവയില്‍ നിന്നും റഷ്യയ്ക്ക് ലഭിച്ചിരുന്ന വരുമാനത്തില്‍ 38 ശതമാനം ഇടിവുണ്ടായതാണ് റഷ്യയ്ക്ക് ഏറ്റവും വലിയ തിരിച്ചടിയായത്. വിവിധ ഇറക്കുമതികളില്‍ നിന്നുള്ള വരുമാനം 60 ശതമാനം കുറഞ്ഞിരിക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
Story Highlights: what is the current situation russian economy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here