അബുദാബിയില്‍ ഫ്‌ലാറ്റുകള്‍ക്കും വില്ലകള്‍ക്കും ആവശ്യക്കാരേറുന്നു; കെട്ടിട വാടകയില്‍ വര്‍ധന

കൊവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തില്‍ അബുദാബിയില്‍ ഫ്‌ലാറ്റുകള്‍ക്കും വില്ലകള്‍ക്കും ആവശ്യക്കാരേറുന്നു. നഗര പ്രദേശങ്ങളിലെ വില്ലകള്‍ക്കും കെട്ടിടങ്ങള്‍ക്കുമാണ് ആവശ്യക്കാരേറുന്നത്. താമസ യോഗ്യമായ കെട്ടിടങ്ങള്‍ക്കും ബിസിനസ് ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ക്കും ഡിമാന്റ് ഉയര്‍ന്നതോടെ അബുദാബി എമിറേറ്റിലെ കെട്ടിട വാടക കുത്തനെ ഉയരുകയാണ്. ( abu dhabi rent of buildings rises)
കെട്ടിടങ്ങള്‍ക്ക് ആവശ്യക്കാര്‍ ഉയര്‍ന്നതോടെ കെട്ടിട ഉടമകളില്‍ നിന്നും ഇടനിലക്കാര്‍ മൊത്തം വാങ്ങി മറിച്ച് വാടകയ്ക്ക് കൊടുക്കുന്നതാണ് വാടക ഉയരാന്‍ കാരണമാകുന്നതെന്നാണ് വിലയിരുത്തല്‍. അബുദാബിയിലെ നഗര പ്രദേശങ്ങളിലെ ഗോഡൗണുകള്‍ക്കും ആവശ്യക്കാര്‍ ഏറുകയാണ്. പല പ്രദേശങ്ങളിലും കെട്ടിട വാടകയില്‍ 20 ശതമാനം മുതല്‍ 35 ശതമാനം വരെ വാടക വര്‍ധിച്ചിട്ടുണ്ട്. അബുദാബി കോര്‍ണിഷ് ഏരിയയിലെ ശരാശരി വാടക 7.2ശതമാനം ഉയര്‍ന്നിട്ടുണ്ട്.
കൊവിഡ് ഉയര്‍ത്തിയ വെല്ലുവിളി ദുര്‍ബലമായതോടെ അബുദാബിയിലേക്ക് കുടുംബങ്ങള്‍ കൂടുതലായി വന്ന് തുടങ്ങിയതും വാടക കൂട്ടാന്‍ കാരണമായി. കൊവിഡ് മൂലം വര്‍ക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കപ്പെടുകയും കുട്ടികളുടെ ക്ലാസുകള്‍ ഓണ്‍ലൈനാകുകയും ചെയ്തതോടെ നിരവധി പ്രവാസി കുടുംബങ്ങള്‍ അബുദാബിയില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയിരുന്നു. കൊവിഡ് മൂലം വരുമാനം ഇടിഞ്ഞതുമൂലം ചെലവ് ചുരുക്കാന്‍ നഗര പ്രദേശങ്ങളില്‍ നിന്ന് പലരും വാടക കുറഞ്ഞ പ്രദേശങ്ങളിലേക്ക് താമസം മാറിയിരുന്നു.
Story Highlights: abu dhabi rent of buildings rises
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here