കേരള ബാങ്ക് ഒഴിവുകൾ പി.എസ്.സിയ്ക്ക് റിപ്പോർട്ട് ചെയ്യാൻ തീരുമാനം

കേരള ബാങ്ക് ഒഴിവുകൾ നികത്തുന്നതിന് പി.എസ്.സിയ്ക്ക് റിപ്പോർട്ട് ചെയ്യാൻ തീരുമാനം. ഏപ്രിൽ 12 ന് കൂടിയ കേരള ബാങ്ക് ഭരണസമിതി യോഗം പ്യൂൺ മുതൽ ഡെപ്യൂട്ടി ജനറൽ മാനേജർ വരെയുളള വ്യത്യസ്ത തസ്തികകളിൽ അർഹരായ ജീവനക്കാർക്ക് പ്രമോഷൻ നൽകാനും തീരുമാനിച്ചു.
കേരള ബാങ്കിലെ ഡെപ്യൂട്ടി ജനറൽ മാനേജർ ഡെപ്യൂട്ടി ജനറൽ മാനേജർ, മുൻഗണനാ വിഭാഗം ഓഫീസർ, ഐടി ഓഫീസർ, പ്രോജക്ട് സ്പെഷ്യലിസ്റ്റ്/ ക്രെഡിറ്റ് സ്പെഷ്യലിസ്റ്റ്, പബ്ലിക് റിലേഷൻസ് ഓഫീസർ, ലോ ഓഫീസർ, അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ & സിവിൽ), സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, അസിസ്റ്റന്റ് മാനേജർ, ക്ലർക്ക്/കാഷ്യർ, റിസപ്ഷനിസ്റ്റ്/ പിബിഎക്സ് ഓപ്പറേറ്റർ, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ഡ്രൈവർ കം അറ്റൻഡന്റ്, ഓഫീസ് അറ്റൻഡന്റ് എന്നീ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിന് PSC-ക്ക് റിപ്പോർട്ട് ചെയ്യുന്നതിനാണ് തീരുമാനം.
ജീവനക്കാരുടെ യൂണിയനുകൾ നിരന്തരമായി പ്രമോഷൻ നടത്തണമെന്നാവശ്യപ്പെട്ടിരുന്നു. എന്നാൽ നിയമപരമായതും സാങ്കേതികവുമായ ചില തടസ്സങ്ങൾ കാരണം പ്രമോഷൻ നൽകാൻ കഴിഞ്ഞിരുന്നില്ല. ഭരണസമിതിയുടെയും, കേരള സർക്കാരിന്റെയും നിരന്തരമായ പരിശ്രമത്തിന്റെയും ഫലമായാണ് ജീവനക്കാരുടെ ചിരകാല അഭിലാഷമായ പ്രമോഷൻ സാധ്യമായത്. കേരള ബാങ്ക് രൂപീകരണശേഷം ജീവനക്കാർക്ക് ലഭിക്കുന്ന ആദ്യത്തെ പ്രമോഷൻ ആണിത്.
Story Highlights: Decision to report Kerala Bank vacancies to PSC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here