ആലിയയുടെ ഗംഗുഭായി ഇനി നെറ്റ്ഫ്ലിക്സില്‍; ഏപ്രിൽ 26 ന് റിലീസ്

ആലിയ ഭട്ട് നായികയായെത്തിയ സഞ്ജയ് ലീല ബന്‍സാലി ചിത്രം ഗംഗുഭായ് കത്തിയവാഡി ഏപ്രിൽ 26 മുതൽ ഒ ടി ടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സില്‍ സ്ട്രീം ചെയ്യും.
ഫെബ്രുവരി 25ന് തിയറ്ററുകളിലെത്തിയ ചിത്രം 100 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു. ടൈറ്റില്‍ കഥാപാത്രമായി ഒരു നായിക എത്തുന്ന ചിത്രം ഈ നേട്ടം സ്വന്തമാക്കുന്നത് അപൂര്‍വ്വമാണ്.
കാമാത്തിപ്പുര പശ്ചാത്തലമാക്കുന്ന ചിത്രമാണ് ഗംഗുഭായ് കത്തിയവാഡി. ‘പദ്‍മാവതി’നു ശേഷം എത്തുന്ന ബന്‍സാലി ചിത്രമാണ്. ഹുസൈന്‍ സെയ്‍ദിയുടെ ‘മാഫിയ ക്വീന്‍സ് ഓഫ് മുംബൈ’ എന്ന പുസ്‍തകത്തിലെ ഗംഗുഭായ് കൊത്തേവാലി എന്ന സ്ത്രീയുടെ ജീവിതകഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണ് ചിത്രം.
ബന്‍സാലി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സഞ്ജയ് ലീല ബന്‍സാലിയും പെന്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ ഡോ. ജയന്തിലാല്‍ ഗാഡയും ചേര്‍ന്നാണ് നിര്‍മ്മാണം.
Read Also : ഗംഗുംഭായ് വിവാദത്തിൽ ; ആലിയ ഭട്ടിനും, സഞ്ജയ് ലീല ബൻസാലിക്കുമെതിരെ മാനനഷ്ടക്കേസ്
ഫെബ്രുവരി 25ന് തീയറ്ററുകളിലെത്തിയ ചിത്രം ആദ്യദിനം നേടിയത് 10.50 കോടിയായിരുന്നു. അടുത്തദിവസം 13.32 കോടിയും നേടിയിരുന്നു. ചിത്രം ഇന്ത്യയില്‍ നിന്നു മാത്രം ആദ്യവാരം നേടിയ കളക്ഷന്‍ 68.93 കോടി രൂപയായിരുന്നു. കൊവിഡിന് ശേഷമുള്ള ബോളിവുഡ് ബോക്സ് ഓഫീസ് പരിശോധിച്ചാല്‍ ഏറ്റവും മികച്ച മൂന്നാമത്തെ ആദ്യവാര കളക്ഷന്‍ ആണിത്.
Story Highlights: Gangubai Kathiawadi To Releas Netflix On April 26
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here