Advertisement

അന്വേഷണം വേഗത്തിലാക്കാൻ തീരുമാനിച്ച് ക്രൈംബ്രാഞ്ച്; കാവ്യയുടെ മൊഴി രേഖപ്പെടുത്തുന്ന കാര്യത്തിൽ തീരുമാനം ഉടൻ

April 20, 2022
Google News 1 minute Read
kavya madhavan questioning decision soon

അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഉന്നയിച്ച എല്ലാ വാദങ്ങൾ ഹൈക്കോടതി തള്ളിയതോടെ അന്വേഷണം വേഗത്തിലാക്കാൻ തീരുമാനിച്ച് ക്രൈംബ്രാഞ്ച് . സൈബർ വിദഗ്ദർ സായ് ശങ്കറിൽ നിന്ന് കേസിലെ നിർണായകമായ തെളിവുകൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. കാവ്യയുടെ മൊഴി രേഖപ്പെടുത്തുന്ന കാര്യത്തിലും ഉടൻ തീരുമാനം ഉണ്ടാകും.

ഹൈക്കോടതി വിധി അനുകൂലമായതോടെ അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന ഊർജം ചെറുതല്ല. കേസിന്റെ മെറിറ്റ് കോടതിയ്ക്ക് ബോധ്യപ്പെട്ട സാഹചര്യത്തിൽ അന്വേഷണം വേഗത്തിലാക്കാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം. ദിലീപിൻറെയും കൂട്ടുപ്രതികളുടെയും ഫോണിലെ വിവരങ്ങളുടെ പരിശോധന ഫലം ക്രോഡീകരിക്കുന്ന പ്രവർത്തനങ്ങൾ അഞ്ച് സി ഐ മേൽനോട്ടത്തിലുള്ള സംഘത്തിന് നൽകി കഴിഞ്ഞു.ആറായിരത്തിലധികം വരുന്ന ശബ്ദ സന്ദേശങ്ങളാണ് പരിശോധിക്കാനുള്ളത്. ഇത് ശ്രമകരമായ ദൗത്യം തന്നെയാണ്.ഇത് പൂർത്തീയാവുന്നതോടെ കേസുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

നടിയെ അക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ ഭാര്യ കാവ്യ മാധവന്റെ മൊഴി രേഖപ്പെടുത്താനുള്ള നടപടികൾ ക്രൈം ബ്രാഞ്ച് ഉടൻ ആരംഭിക്കും. കാവ്യയ്ക്ക് വീണ്ടും നോട്ടീസ് നൽകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.അതേസമയം കേസിൽ സൈബർ വിദഗ്ദൻ സായ് ശങ്കറെ ക്രൈം ബ്രാഞ്ച് വീണ്ടും വിളിപ്പിക്കും. ഡിലീറ്റ് ചെയ്ത ഫയലുകൾ വീണ്ടെടുക്കാനാണ് സായ് ശങ്കറെ വിളിപ്പിക്കുന്നത്. കേസിൽ അഭിഭാഷകർക്ക് നോട്ടീസ് നൽകുന്ന കാര്യത്തിൽ കൂടിയാലോചനകൾക്ക് ശേഷമേ തീരുമാനം ഉണ്ടാകു.

Story Highlights: kavya madhavan questioning decision soon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here