Advertisement

യുഎഇയില്‍ വരാനിരിക്കുന്നത് സ്റ്റാര്‍ട്ട്അപ്പുകളുടെ പുഷ്‌കലകാലം; വിസ വ്യവസ്ഥയില്‍ മാറ്റം, വമ്പന്‍ റിക്രൂട്ട്‌മെന്റ്

April 20, 2022
Google News 3 minutes Read

സ്റ്റാര്‍ട്ട് അപ്പുകളേയും ചെറുകിട, മീഡിയം വ്യവസായങ്ങളേയും പരമാവധി പ്രോത്സാഹിപ്പിക്കാന്‍ തയാറെടുത്ത് യുഎഇ. സോഫ്റ്റ് വെയര്‍ കമ്പനികളും നിര്‍മാണ കമ്പനികളും മുതല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വരെയുള്ളവ പ്രോത്സാഹിപ്പിക്കാനാണ് യുഎഇയുടെ തീരുമാനം. സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് നല്ല സാഹചര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി വിസ വ്യവസ്ഥകള്‍ പരിഷ്‌കരിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഭരണകൂടം കൈക്കൊണ്ടിട്ടുണ്ട്. യുഎഇയെ പൂള്‍ ഓഫ് ടാലന്റ് ആക്കി വളര്‍ത്തുന്നതിന്റെ ഭാഗമായി വമ്പന്‍ റിക്രൂട്ട്‌മെന്റുകളാണ് നടക്കാനിരിക്കുന്നത്. സ്ഥിര ജോലിക്കാര്‍ക്ക് പുറമേ നിരവധി കമ്പനികളില്‍ ഒരുമിച്ച് ജോലി ചെയ്യാന്‍ കഴിവുള്ള ഫ്രീലാന്‍സേഴ്‌സിന് മുന്നിലും നിരവധി അവസരങ്ങളാണ് തുറക്കപ്പെടാനിരിക്കുന്നത്. (New UAE visa system to make hiring easier for startups)

സ്‌പോണ്‍സറോ ഉടമയോ ഇല്ലാതെ യുഎഇില്‍ അഞ്ച് വര്‍ഷം താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യാന്‍ അനുവദിക്കുന്ന ഗ്രീന്‍ വിസ യുഎഇ പ്രഖ്യാപിച്ചിരുന്നു. വിദഗ്ധ തൊഴിലാളികള്‍ക്ക് വേണ്ട മിനിമം യോഗ്യത ഡിഗ്രിയാണ്. സ്‌പോണ്‍സറോ ഉടമയോ ഇല്ലെങ്കിലും ജോലിക്കെത്തുന്നയാള്‍ക്ക് ഏതെങ്കിലും കമ്പനിയുമായി തൊഴില്‍ കരാറുണ്ടായിരിക്കണം. റസിഡന്‍സ് പെര്‍മിറ്റ് റദ്ദാക്കപ്പെടുകയോ കാലഹരണപ്പെടുകയോ ചെയ്തതിന് ശേഷവും രാജ്യത്ത് തുടരുന്നതിന് ആറ് മാസം വരെ നീളുന്ന ദൈര്‍ഘ്യമേറിയ ഫ്‌ലെക്‌സിബിള്‍ ഗ്രേസ് പിരീഡുകളും യുഎഇ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഗ്രീന്‍ വിസ നല്‍കുന്നവര്‍ മുന്‍വര്‍ഷം കുറഞ്ഞത് 3,60,000 ദിര്‍ഹം വരുമാനമുണ്ടാക്കിയിരിക്കണം. യുഎഇയില്‍ റിട്ടയര്‍മെന്റ് പദ്ധതിയിടുന്നവര്‍ക്കും ഗ്രീന്‍ വിസ ലഭിക്കും. യുഎഐയില്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ നിക്ഷേപമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കിയാല്‍ ഗ്രീന്‍ വിസ ലഭിക്കും.

Story Highlights: New UAE visa system to make hiring easier for startups

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here