പി ശശിയെ നിയമിച്ചത് ഒറ്റക്കെട്ടായി; വാർത്തകൾ മാധ്യമ സൃഷ്ടിയെന്ന് പി ജയരാജന്‍

പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കാനുള്ള തീരുമാനം സിപിഐഎം സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായാണ് എടുത്തതെന്ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ. ഭരണ രംഗത്ത് നല്ല പരിചയമുള്ള ആളാണ് പി ശശി. മറ്റ് വാർത്തകൾ മാധ്യമ സൃഷ്ടി മാത്രമാണെന്നും പി ജയരാജന്‍ പറഞ്ഞു.
പലവിധ അഭിപ്രായങ്ങളുണ്ടാകാം, പക്ഷെ തീരുമാനം ഏകകണ്ഠമായിരുന്നു. നല്ല ഭരണപരിചയമുള്ള ആളാണ് ശശി. കമ്മിറ്റിയിൽ എന്തൊക്കെ ചർച്ച നടന്നുവെന്ന് പുറത്തു പറയാനാവില്ലെന്നും പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. ശശിയുടെ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സമിതിയിൽ പി ജയരാജൻ എതിർപ്പറിയിച്ചെന്ന മാധ്യമ വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പി ശശിക്ക് യാതൊരുവിധ അയോഗ്യതയുമില്ല. ചില വിഷയങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരേ നടപടി ഉണ്ടായേക്കാം. ഒരിക്കല്‍ പുറത്താക്കപ്പെട്ടാല്‍ അയാള്‍ ആജീവനാന്തം പുറത്താക്കപ്പെടണ്ടേ ആളാണെന്നത് തെറ്റായ ധാരണയാണ്. പൊതുപ്രവര്‍ത്തനത്തിനിടെ ചില തെറ്റുകള്‍ സംഭവിച്ചേക്കാം. അത് പരിഹരിക്കാനും ഇനി ആവര്‍ത്തിക്കാതിരിക്കാനുമാണ് പാര്‍ട്ടി നടപടി സ്വീകരിക്കുന്നതെന്നും പി ജയരാജൻ പ്രതികരിച്ചു.
Story Highlights: p jayarajan on p sasi appointment controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here