“ഞാൻ ആരാണെന്ന് വിളിച്ചുപറയുന്നതിൽ ഞാൻ ആരെ ഭയക്കണം”; അഭിപ്രായങ്ങൾ മാനിക്കുന്ന ഒരു സമൂഹം നമുക്കിടയിൽ ഉണ്ട്….

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് നവ്യ നായർ. നന്ദനത്തിലെ ബാലാമണിയായും കല്യാണരാമനിലെ ഗൗരിയും വെള്ളിത്തിരയിലെ തത്തയുമെല്ലാം മലയാളികളുടെ ഇഷ്ട കഥാപാത്രങ്ങളായി. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നവ്യ നായർ. അഭിനയം കൊണ്ട് മാത്രമല്ല ശക്തമായ നിലപാടുകൾ കൊണ്ടും അഭിപ്രായം കൊണ്ടും ശ്രദ്ധ നേടിയ വ്യക്തി കൂടിയാണ് നവ്യ.
സ്‌കൂൾ വിദ്യാർത്ഥിനിയുടെ കുപ്പായത്തിൽ നിന്നാണ് നടിയുടെ വേഷപ്പകർച്ചയിലേക്ക് നവ്യ എത്തുന്നത്. അതുകൊണ്ട് തന്നെ സിനിമാരംഗം മനസിലാക്കാനും വിമർശനങ്ങൾ മനസിലാക്കാൻ സമയമെടുത്തിരുന്നു. ഫ്‌ളവേഴ്‌സ് ഒരു കോടിയുടെ വേദിയിലാണ് തന്റെ സിനിമ അനുഭവങ്ങളെ കുറിച്ചും കാഴ്ചപ്പാടുകളെ കുറിച്ചും നവ്യ പറഞ്ഞത്.
വിവാഹശേഷം നീണ്ട ഒരു ഇടവേളയിലായിരുന്നു നവ്യ. മലയാളത്തിലെ പ്രിയതാരത്തിന് തിരിച്ചുവരവ് ആഘോഷമാക്കുകയാണ് ആരാധകർ. ഇന്നത്തെ സമൂഹം നിരവധി മാറ്റങ്ങൾക്ക് വിധേയമാണ്. ആളുകളെ സ്വീകരിക്കുന്നതിലും അഭിപ്രായങ്ങൾ മാനിക്കുന്നതിലും കുറച്ചധികം മുന്നോട്ട് വന്നിട്ടുണ്ട്.
ബാലാമണിയാണ് ആളുകൾക്ക് ഇഷ്ടപെട്ട കഥാപാത്രമെങ്കിലും ആ ഒരു പ്രതിച്ഛായ തനിക്ക് നിലനിലർത്തേണ്ടി വന്നില്ല എന്നും നവ്യ പറയുന്നു. ഞാൻ ആരാണെന്ന് വിളിച്ചു പറയുന്നതിൽ ഞാൻ ആരെ ഭയക്കണം എന്ന് വിളിച്ചു പറഞ്ഞ ഒരു കഥാകാരിയുടെ നാട്ടിൽ ജീവിക്കുന്നവരാണ് നമ്മൾ. സ്ത്രീസുരക്ഷയെ കുറിച്ച് അന്നേ ശ്കതമായി പറഞ്ഞ മാധവികുട്ടിയോടുള്ള ഇഷ്ടത്തെ കുറിച്ചും നവ്യ പറഞ്ഞു.
തന്റെ എഴുത്തിലൂടെയും അഭിപ്രായങ്ങളിലൂടെയും ആരാധകരെ പോലെത്തന്നെ വിമർശകരും ഉള്ള എഴുത്തുകാരിയാണ് മാധവികുട്ടി. മാധവിക്കുട്ടിയെ അന്ന് അംഗീകരിക്കാത്തവർ പോലും ഇന്ന് അവർ പറഞ്ഞത് ശരിയാണെന്ന് അംഗീകരിക്കുന്നുണ്ട്. സത്യസന്ധതയ്ക്ക് ഏറെ വൈകിയാണെങ്കിലും അംഗീകാരം ലഭിക്കും എന്നതിന് തെളിവാണ് അത്. നവ്യ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here