സൗദിയിൽ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവർക്ക് 4 ദിവസം ഈദുൽ ഫിത്വർ അവധി

സൗദി അറേബ്യയിൽ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവർക്ക് 4 ദിവസം ഈദുൽ ഫിത്വർ അവധി നൽകുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. മെയ് ഒന്ന് മുതലാണ് അവധിദിനങ്ങൾ ആരംഭിക്കുന്നത്. അവസാന പ്രവൃത്തി ദിവസം ഏപ്രിൽ 30 (റമദാൻ 29) ആയിരിക്കും. ചില സ്വകാര്യ കമ്പനികൾ തങ്ങളുടെ ജീവനക്കാർക്ക് ആശ്വാസം പകരാൻ മെയ് അഞ്ചാംതീയതി കൂടി അവധി നൽകിയിട്ടുണ്ട്.
വിവിധ കമ്പനികളിൽ ജോലിചെയ്യുന്നവർക്ക് അവധിയായി ലഭിക്കുന്ന അഞ്ച് ദിവസവും ഇതിന് മുമ്പും ശേഷവുമുള്ള വാരാന്ത്യ അവധി ദിനങ്ങളായ വെള്ളി, ശനി എന്നിവ കൂടി കണക്കിലെടുത്താൽ ഒമ്പത് അവധി ദിനങ്ങൾ ലഭിക്കും. ഇത്രയും ദിവസം ലഭിക്കുന്നതിനാൽ പ്രവാസികളിൽ പലരും കുടുംബത്തോടൊപ്പം പെരുന്നാൾ ആഘോഷിക്കാൻ നാട്ടിലേക്കു പോകാനുള്ള തയ്യാറെടുപ്പിലാണ്.
Read Also : ഫാമിലി സന്ദര്‍ശക വിസ കാലാവധി പുതുക്കാന്‍ അബ്ഷിറിലെ തവസ്സുല്‍ ഉപയോഗിക്കാമെന്ന് സൗദി ജവാസാത്ത്
സൗദിയിലെ സർവകലാശാലകൾ, സ്‌കൂളുകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും നേരത്തേ അടക്കാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടു. ഏപ്രിൽ 21 (റമദാൻ 20) ആയിരിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റമദാനിലെ അവസാന പ്രവൃത്തി ദിവസം.
ഏപ്രിൽ 25 (റമദാൻ 24) ആയിരുന്നു അവസാന പ്രവൃത്തി ദിവസമായി സൗദി വിദ്യാഭ്യാസ മന്ത്രാലയം നിശ്ചയിച്ചിരുന്നത്. റമദാൻ അവസാനത്തിൽ വിദ്യാർത്ഥികൾക്ക് കൂടുതൽ വിശ്രമം നൽകുക എന്ന ഉദ്ദേശത്തിൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ശുപാർശ കൂടി കണക്കിലെടുത്താണ് സൽമാൻ രാജാവ് അവധിക്കാലം പുനർനിർണയിക്കാൻ തീരുമാനിച്ചത്.
Story Highlights: 4 days Eid-ul-Fitr holiday in private sector at Saudi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here