ഗൃഹനാഥൻ ആത്മഹത്യ ചെയ്തശേഷവും സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ക്രൂരത; വീടും സ്ഥലവും ജപ്തി ചെയ്യണമെന്ന ആവശ്യം തള്ളി കോടതി

ഗൃഹനാഥൻ വായ്പാത്തുക തിരിച്ചടയ്ക്കാൻ കഴിയാതെ ആത്മഹത്യ ചെയ്തതിന് ശേഷം വീടും സ്ഥലവും ജപ്തി ചെയ്ത് തുക ഈടാക്കാൻ ശ്രമിച്ച കൊല്ലത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് കോടതിയിൽ നിന്ന് തിരിച്ചടി. കൊല്ലം കൊമേഴ്സ്യൽ കോടതി ജഡ്ജി ഡോണി തോമസാണ് സ്വകാര്യ പണമിടപാട് സ്ഥാപനം നൽകിയ കേസ് തള്ളിക്കളഞ്ഞത്.
Read Also : ജഹാംഗീര്‍പുരിയിലെ ഒഴിപ്പിക്കല്‍ നടപടി തടഞ്ഞു; തല്‍സ്ഥിതി തുടരാന്‍ സുപ്രിംകോടതി ഉത്തരവ്
കൊല്ലം കല്ലുംതാഴത്ത് സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തുകയായിരുന്ന അനിൽകുമാറാണ് വായ്പാത്തുക തിരിച്ചടയ്ക്കാൻ കഴിയാതെ ജീവനൊടുക്കിയത്. 2017 സെപ്തംബറിൽ മറ്റൊരു സ്വകാര്യ സ്ഥാപനത്തിന്റെ കിളികൊല്ലൂർ ശാഖയിൽ വീടും വസ്തുവും ഈടാക്കി 10 ലക്ഷത്തിന്റെയും 14.5 ലക്ഷത്തിന്റെയും രണ്ട് ലോണുകൾ അനിൽകുമാർ എടുത്തിരുന്നു. കൃത്യസമയത്ത് പണം അടയ്ക്കാൻ പറ്റാതായതോടെ പലിശ സഹിതം 44 ലക്ഷത്തോളം രൂപ തിരിച്ചടയ്ക്കണമെന്ന് കിളികൊല്ലൂർ ശാഖയിൽ നിന്ന് ആവശ്യപ്പെട്ടു.
ഇത്രയും വലിയ തുക തിരിച്ചടയ്ക്കാൻ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് വേറേ വഴിയില്ലാതെ അനിൽകുമാർ ജീവനൊടുക്കിയത്. തുടർന്ന് ഇദ്ദേഹത്തിന്റെ മരണശേഷം വീടും വസ്തുവും ലേലത്തിൽ വിറ്റ് തുക ഈടാക്കണമെന്ന് ആവശ്യപ്പെട്ട് അനിൽകുമാറിന്റെ ഭാര്യയെയും മകളെയും സഹോദരന്മാരെയും പ്രതികളാക്കിയാണ് സ്വകാര്യ സ്ഥാപനം കേസ് ഫയൽ ചെയ്തത്. എന്നാൽ കേസ് ഇന്നലെ കൊമേഴ്സ്യൽ കോടതി ജഡ്ജി തള്ളുകയായിരുന്നു.
Story Highlights: Commercial Court rejected the demand for foreclosure of the house and land
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here