Advertisement

നാട്ടിൽ ആളെത്തിന്നുന്ന രാക്ഷസനെന്ന് വിശ്വാസം; സ്വയം അടച്ചുപൂട്ടി ആന്ധ്രയിലെ ഒരു ഗ്രാമം

April 21, 2022
1 minute Read

നരഭോജിയായ രാക്ഷസനെ തുരത്താൻ സ്വയം അടച്ചുപൂട്ടി ആന്ധ്രയിലെ വെണ്ണെലവലസ ഗ്രാമം. കഴിഞ്ഞ ഒരു മാസത്തിൽ നാല് പേർ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഗ്രാമം പുറംലോകവുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ച് കഴിയുന്നത്. ഗ്രാമത്തിൽ കൊവിഡ് പടർന്നുപിടിക്കുകയാണെന്നാണ് സൂചന.

സ്കൂളുകളും അങ്കണവാടികളും ഗ്രാമത്തിലെ സർക്കാർ ഓഫീസുകളുമൊക്കെ അടച്ചുപൂട്ടിയിരിക്കുകയാണ്. പുറത്തുനിന്ന് ഒരാൾക്കും ഗ്രാമത്തിലേക്ക് പ്രവേശനമില്ല. ഗ്രാമത്തിനു ചുറ്റും വേലി കെട്ടി പുറത്തുനിന്നുള്ള ആളുകളുടെ വരവ് തടഞ്ഞിരിക്കുന്നു. ഗ്രാമത്തിലേക്കുള്ള റോഡും അടച്ചിട്ടിരിക്കുകയാണ്. ആരോഗ്യപ്രവർത്തകർ, ടീച്ചർമാർ എന്നിവർക്കും ഗ്രാമത്തിലേക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. അടച്ചുപൂട്ടൽ കൊണ്ട് പൈശാചിക ശക്തികളെ തുരത്താൻ കഴിയുമെന്ന് ഗ്രാമവാസികൾ വിശ്വസിക്കുന്നു. ചില പുരോഹിതരുടെ നിർദ്ദേശത്തെ തുടർന്നാണ് അടച്ചുപൂട്ടൽ. ഈ മാസം 17ന് ആരംഭിച്ച അടച്ചുപൂട്ടൽ 25 വരെ തുടരും.

Story Highlights: demon Andhra village lockdown

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top