‘പൊലീസിനെ തെരുവില്‍ കെെകാര്യം ചെയ്യും’; മുന്നറിയിപ്പുമായി കെ.സുധാകരന്‍

കെ-റെയിൽ സമരത്തെ പൊലീസ് നേരിടുന്ന രീതിയെ വിമർശിച്ച് കെ സുധാകരൻ എംപി. പൊലീസ് നടത്തുന്ന നരനായാട്ട് അവസാനിപ്പിക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥർക്ക് സുരക്ഷയൊരുക്കാൻ എന്ന പേരിൽ പൊലീസ് അഴിഞ്ഞാടുകയാണ്. കോണ്‍ഗ്രസ് പ്രവർത്തകനെ ബൂട്ടിട്ട് തൊഴിച്ച സംഭവം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളെ കയ്യേറ്റം ചെയ്യാനും ചവിട്ടിമെതിക്കാനും പൊലീസിന് അധികാരം നൽകിയത് ആരാണ് ലാത്തിക്കും തോക്കിനും മുന്നില്‍ പിന്തിരിഞ്ഞ പാരമ്പര്യം കോണ്‍ഗ്രസിനില്ലെന്ന് ആഭ്യന്തരമന്ത്രിയുടെ പൊലീസ് തിരിച്ചറിയനം. പ്രതിഷേധക്കാരെ കായികമായി നേരിടുന്ന ഉദ്യോഗസ്ഥരെ പൊതുജനം തെരുവില്‍ കെെകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അധികാരമുഷ്ടി പ്രയോഗിച്ച് സര്‍വ്വെക്കല്ല് സ്ഥാപിക്കാന്‍ മുഖ്യമന്ത്രി തുനിഞ്ഞാല്‍ അതെല്ലാം പിഴുതെറിഞ്ഞിരിക്കുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി. പ്രതിഷേധക്കാരെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താമെന്നുള്ള സര്‍ക്കാരിന്‍റെ വ്യാമോഹം മലര്‍പ്പൊടിക്കാരന്‍റെ സ്വപ്നമായി അവശേഷിക്കും. പ്രതിഷേധത്തെ ഭയന്ന് സിപിഐഎമ്മിന്‍റെ പാര്‍ട്ടി കോണ്‍ഗ്രസ് സമയത്ത് കല്ലിടല്‍ നിര്‍ത്തിവെച്ചിരുന്നു. കെ.റെയില്‍ പദ്ധതി ഉപേക്ഷിക്കുന്നതുവരെ ശക്തമായ പോരാട്ടം കോണ്‍ഗ്രസ് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: k sudhakaran warns kerala police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here