ഇന്ധനവില വർദ്ധനവിനെതിരെ 251 കേന്ദ്രങ്ങളിൽ എൽ.ഡി.എഫ് പ്രതിഷേധം

കേന്ദ്ര സർക്കാർ അവഗണനയിലും ഇന്ധനവില വർദ്ധനവിലും പ്രതിഷേധിച്ച് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം നടക്കും. കേരളത്തിലെ 251 കേന്ദ്രങ്ങളിലായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
പെട്രോൾ, ഡീസൽ, പാചകവാതക വില വർദ്ധനവിനെതിരെ ഏരിയാ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകളുടെ മുന്നിലാണ് സമരം സംഘടിപ്പിക്കുന്നതെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ അറിയിച്ചു. വിലക്കയറ്റത്തിന്റെ പ്രയാസമനുഭവിക്കുന്ന എല്ലാ ജനവിഭാഗങ്ങളും പരിപാടിയുമായി സഹകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
Read Also : മാണി സി. കാപ്പനെ എൽ.ഡി.എഫിൽ എടുക്കുന്ന പ്രശ്നമേയില്ല; എ.കെ. ശശീന്ദ്രൻ
അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിന് ശേഷം പെട്രോൾ, ഡീസൽ വില വൻതോതിൽ വർദ്ധിക്കുന്ന സാഹചര്യമുണ്ടായിരുന്നു. കേരളം ഉൾപ്പടെയുള്ള പ്രധാന സംസ്ഥാനങ്ങളിലെല്ലാം പെട്രോൾ വില നൂറ് രൂപയ്ക്ക് മുകളിലാണ്.
Story Highlights: LDF protests in 251 centers against fuel price hike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here